ചാലക്കുടി കോ​ർ​ട്ട് കോം​പ്ല​ക്സി​നിത്  മൂ​ന്നാം ശി​ലാ​സ്ഥാ​പ​നം; മന്ത്രിയും എംപിയും ഇല്ലാതെ  ഇത്തവണത്തെ ഉദ്ഘാടനം ഇങ്ങനെ…


ചാ​ല​ക്കു​ടി: കോ​ർ​ട്ട് കോം​പ്ല​ക്സി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മൂ​ന്നാം​വ​ട്ട​വും ന​ട​ത്തി.2020 ന​വം​ബ​ർ അ​ഞ്ചി​നു അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി ജി.​ സു​ധാ​ക​ര​ൻ കോ​ർ​ട്ട് കോം​പ്ല​ക്സി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​താ​യി​രു​ന്നു.

എ​ന്നാ​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ല്ല. അ​ഞ്ചു​മാ​സ​ത്തി​നു​ശേ​ഷം വീ​ണ്ടും ഒ​രു നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും കൂ​ടി ന​ട​ന്നു. ബെ​ന്നി ബെ​ഹ​ന്നാ​ൻ എം​പി​യും സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​യു​മാ​യി ചേ​ർ​ന്നാ​ണ് ര​ണ്ടാം​വ​ട്ടം നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ, സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. ഇ​ന്ന​ലെ ചാ​ല​ക്കു​ടി മു​നി​സി​പ്പ​ൽ മ​ജി​സ്ട്രേ​ട്ട് എം.​ടി.​ത​രി​യ​ച്ച​ൻ ഒ​രു നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും​കൂ​ടി ന​ട​ത്തി.

മൂ​ന്നാം​ത​വ​ണ​യാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന​ത്. ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മ​ജി​സ്ട്രേ​ട്ട് കോ​ട​തി പൊ​ളി​ച്ചു​മാ​റ്റി​യി​ട്ട്. എ​ന്നാ​ൽ, പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രു​ന്നി​ല്ല.​ത്തു​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് കോ​ർ​ട്ട് കോം​പ്ല​ക്സ് നി​ർ​മി​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ ഇ​തു​വ​രെ ന​ട​ന്ന ഉ​ദ്ഘാ​ട​ന​ങ്ങ​ളെ​ല്ലാം ഒൗ​പ​ചാ​രി​ക​മാ​യ ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ഴാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നു​മാ​ണ് ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്. ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മാ​ത്ര​മാ​ണ് ഈ ​ത​വ​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്.

Related posts

Leave a Comment