കടയുടമയ്ക്കു പണം നൽകിയില്ല; ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ഹ​നം ജപ്തി ചെയ്യാൻ കോടതി അനുമതി

അ​ഗ​ളി: ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക വാ​ഹ​നം ഒ​റ്റ​പ്പാ​ലം കോ​ട​തി ജ​പ്തി ചെ​യ്തു. ജ​ല​നി​ധി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കു​ടി​വെ​ള്ള​വി​ത​ര​ണ അ​നു​ബ​ന്ധ വ​സ്തു​ക്ക​ൾ വാ​ങ്ങി​യ​വ​ക​യി​ൽ ക​ട​യു​ട​മ​യ്ക്കു ന​ൽ​കാ​നു​ള്ള പ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇദ്ദേഹം പാ​ല​ക്കാ​ട് സ​ബ് കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സി​ലാ​ണു പ​ഞ്ചാ​യ​ത്തി​നെ​തി​രെ ജ​പ്തി ന​ട​പ​ടി​ക്ക് വി​ധി​യു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വാ​ഹ​ന​വു​മാ​യി കോ​ട​തി​യി​ലെ​ത്തി​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വാ​ഹ​നം ജ​പ്തി​ചെ​യ്ത​തോ​ടെ മ​ട​ക്ക​യാ​ത്ര​യ്ക്കു മ​റ്റു വ​ഴി​ക​ൾ തേ​ടി. പ്ര​സ്തു​ത കേ​സി​ൽ ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം ക​ക്ഷി​യാ​ണെ​ന്നു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

പ​ന്ത്ര​ണ്ടു​കൊ​ല്ലം മു​ന്പാ​ണു ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ജ​ല​നി​ധി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണം ന​ട​ത്തി​യ​ശേ​ഷം തെ​ര​ഞ്ഞെ​ടു​ത്ത ഗു​ണ​ഭോ​ക്തൃ സം​ഘ​ത്തി​നു പ​ഞ്ചാ​യ​ത്ത് ചു​മ​ത​ല​ക​ൾ കൈ​മാ​റി. തു​ട​ർ​ന്നു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഗു​ണ​ഭോ​ക്തൃ​സം​ഘ​മാ​ണ് ഏ​റ്റെ​ടു​ത്തു ന​ട​ത്തേ​ണ്ട​ത്. 2010 ൽ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി കോ​യ​ന്പ​ത്തൂ​രു​ള്ള സ്ഥാ​പ​ന​ത്തി​ൽനി​ന്നും 2,40,000 രൂ​പയ്​ക്കു​ള്ള സാ​മ​ഗ്രി​ക​ൾ ഗു​ണ​ഭോ​ക്തൃ സം​ഘം വാ​ങ്ങി​യ​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ജ​ല​നി​ധി ക​ണ്‍​വീ​ന​ർ ഒ​ന്നാം​ക​ക്ഷി​യും വി​ത​ര​ണ ഏ​ജ​ന്‍റ് ര​ണ്ടാം​ക​ക്ഷി​യും പ​ഞ്ചാ​യ​ത്ത് മൂ​ന്നാം ക​ക്ഷി​യു​മാ​യാ​ണു സാ​മ​ഗ്രി​ക​ളെ​ടു​ത്ത​ത്. ക​ട​യു​ട​മ​യ്ക്കു പ​ണം ന​ൽ​കാ​തി​രു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്കെ​തി​രെ കേ​സ് ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു.

ഒ​ന്നും ര​ണ്ടും ക​ക്ഷി​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി കേ​സി​ൽ നി​ ന്നും ഒ​ഴി​വാ​യി. നോ​ട്ടീ​സു​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഹാ​ജ​രാ​യി​ല്ല. ഇ​തേ തു​ട​ർ​ന്നു 2015ൽ ​തു​ക പി​ടി​ച്ചെ​ടു​ക്കാ​ൻ വി​ധി​യു​ണ്ടാ​വു​ക​യാ​യി​രു​ന്നു.
4,37,000 രൂ​പ​യ്ക്കാ​ണ് വി​ധി​യു​ണ്ടാ​യ​തെ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തി​ക​യാ​ത്ത തു​ക​ക്കാ​യി പ​ഞ്ചാ​യ​ത്തി​ലെ ജം​ഗ​മ​വ​സ്തു​ക്ക​ൾ​കൂ​ടി ജ​പ്തി​ചെ​യ്താ​ൽ അ​ധി​കൃ​ത​ർ നി​ല​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​കും സം​ജാ​ത​മാ​കു​ക. വി​ധി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യി​ൽ പോകാനിരിക്കു കയാണ് പ​ഞ്ചാ​യ​ത്തധികൃതർ.

Related posts