കൊവാക്‌സിന്‍ ഡെല്‍റ്റാ വകഭേദത്തെയും പ്രതിരോധിക്കുമെന്ന് ഭാരത് ബയോടെക് ! ഉയര്‍ന്ന ഫലപ്രാപ്തിയും; പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ഭാരത് ബയോടെക് ഐസിഎംആറിന്റെ സഹകരണത്തോടെ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ കോവിഡിനെ ചെറുക്കുന്നതില്‍ 78 ശതമാനത്തോളം ഫലപ്രദമെന്ന് മൂന്നാംഘട്ട പരീക്ഷണ ഫലങ്ങള്‍.

കൊറോണ വൈറസിനെതിരേ വാക്‌സിന്റെ ഫലപ്രാപ്തി കൃത്യമായി പറഞ്ഞാല്‍ 77.8 ശതമാനമാണ്.

ഇതുമാത്രമല്ല ഡെല്‍റ്റാ വകഭേദത്തെയും വാക്‌സിന്‍ ചെറുക്കുമെന്നാണ് ഭാരത് ബയോടെക് പറയുന്നത്. ഡെല്‍റ്റാ വകഭേദത്തിനെതിരേ 65.2 ശതമാനം ഫലപ്രാപ്തിയാണ് കമ്പനിയുടെ വാഗ്ദാനം.

സാധാരണ ലക്ഷണങ്ങള്‍ക്കാണ് 77.8 ശതമാനം ഫലപ്രാപ്തി. എന്നാല്‍ ഗുരുതര ലക്ഷണങ്ങള്‍ക്കെതിരേ 93.4 ശതമാനമാണ് കോവാക്‌സിന് കമ്പനി അവകാശപ്പെടുന്ന ഫലപ്രാപ്തി.

പാര്‍ശഫലം 0.5 ശതമാനത്തില്‍ താഴെയേയുള്ളൂവെന്നും പറയുന്നു. 2020 നവംബര്‍ 16നും 2021 ജനുവരി ഏഴിനുമിടയില്‍ 25,798 പേരിലാണ് കോവാക്‌സിന്‍ പരീക്ഷണം നടത്തിയത്.

Related posts

Leave a Comment