പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ് ! സ്വകാര്യത ഉറപ്പാക്കുന്ന പുതിയ ഫീച്ചറുകള്‍ ഇങ്ങനെ…

വാട്‌സ്ആപ്പിലെ പുതിയ അപ്‌ഡേറ്റുകള്‍ എല്ലായ്‌പ്പോഴും ഉപയോക്താക്കളെ ആവേശഭരിതരാക്കാറുണ്ട്. ഇപ്പോഴിതാ വാട്‌സാപ്പില്‍ നാല് പ്രധാന മാറ്റങ്ങള്‍ വരുന്നതായി സൂചന. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഫീച്ചറുകള്‍ നിലവില്‍ വരുമെന്നു വാബീറ്റാ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരാന്‍ പോകുന്ന ഫീച്ചേഴ്‌സുകള്‍ ഇങ്ങനെ… പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ എന്നിവ ചിലരെ മാത്രം കാണിക്കാന്‍ അനുവദിക്കാം എന്നതാണ് അതില്‍ ഒന്നാമത്തേത്. ചില വാട്സാപ് ഉപയോക്താക്കള്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ ഉപയോഗിക്കാറില്ല. ചിലരാകട്ടെ തങ്ങളുടെ ഫോട്ടോ കോണ്ടാക്ട്സിലുള്ള ചിലര്‍ കാണുന്നതില്‍ അസ്വസ്ഥരുമാണ്. ഇത്തരക്കാര്‍ക്ക് ആശ്വാസകരമാകുന്ന ഒരു ഫീച്ചര്‍ കൂടി വരുന്നു. ഇനിമുതല്‍ പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ സ്റ്റാറ്റസ്, ‘എബൗട്ടില്‍’ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ എന്നിവ ആരെല്ലാം കാണണമെന്ന കാര്യത്തില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ സാധ്യമായേക്കും. ഇപ്പോള്‍ ലഭ്യമായ ഓപ്ഷന്‍സ് എല്ലാവരും, കോണ്ടാട്ക്സില്‍ ഉള്ളവര്‍, ആര്‍ക്കും അനുവാദമില്ല എന്നിങ്ങനെയാണ്. പുതിയ മാറ്റം വരികയാണെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍…

Read More

കൊവാക്‌സിന്‍ ഡെല്‍റ്റാ വകഭേദത്തെയും പ്രതിരോധിക്കുമെന്ന് ഭാരത് ബയോടെക് ! ഉയര്‍ന്ന ഫലപ്രാപ്തിയും; പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ഭാരത് ബയോടെക് ഐസിഎംആറിന്റെ സഹകരണത്തോടെ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ കോവിഡിനെ ചെറുക്കുന്നതില്‍ 78 ശതമാനത്തോളം ഫലപ്രദമെന്ന് മൂന്നാംഘട്ട പരീക്ഷണ ഫലങ്ങള്‍. കൊറോണ വൈറസിനെതിരേ വാക്‌സിന്റെ ഫലപ്രാപ്തി കൃത്യമായി പറഞ്ഞാല്‍ 77.8 ശതമാനമാണ്. ഇതുമാത്രമല്ല ഡെല്‍റ്റാ വകഭേദത്തെയും വാക്‌സിന്‍ ചെറുക്കുമെന്നാണ് ഭാരത് ബയോടെക് പറയുന്നത്. ഡെല്‍റ്റാ വകഭേദത്തിനെതിരേ 65.2 ശതമാനം ഫലപ്രാപ്തിയാണ് കമ്പനിയുടെ വാഗ്ദാനം. സാധാരണ ലക്ഷണങ്ങള്‍ക്കാണ് 77.8 ശതമാനം ഫലപ്രാപ്തി. എന്നാല്‍ ഗുരുതര ലക്ഷണങ്ങള്‍ക്കെതിരേ 93.4 ശതമാനമാണ് കോവാക്‌സിന് കമ്പനി അവകാശപ്പെടുന്ന ഫലപ്രാപ്തി. പാര്‍ശഫലം 0.5 ശതമാനത്തില്‍ താഴെയേയുള്ളൂവെന്നും പറയുന്നു. 2020 നവംബര്‍ 16നും 2021 ജനുവരി ഏഴിനുമിടയില്‍ 25,798 പേരിലാണ് കോവാക്‌സിന്‍ പരീക്ഷണം നടത്തിയത്.

Read More