കോ​വി​ഡ് വ്യാ​പ​നം; തൃശൂർ ന​ഗ​രം അ​ട​ഞ്ഞു കി​ട​ക്കു​ന്നു; ക​ർ​ശ​ന നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കും


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ മി​ക്ക​തും അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. തേ​ക്കി​ൻ​കാ​ട് ഡി​വി​ഷ​നും എ​ൽ​ത്തു​രു​ത്തും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി തു​ട​രു​ക​യാ​ണ്.

തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ഇ​പ്പോ​ഴു​ള്ള ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​നി​യും ക​ടു​പ്പി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. തൃ​ശൂ​ർ ജ​യ്ഹി​ന്ദ് മാ​ർ​ക്ക​റ്റ് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ​യു​ള്ള ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തോ​ടെ​യാ​ണ് മാ​ർ​ക്ക​റ്റും പ​രി​സ​ര​വും അ​ട​ച്ചി​ട്ട​ത്.

ഈ ​ലോ​ട്ട​റി സ്ഥാ​പ​ന​ത്തി​ൽ വ​ന്നു​പോ​യ​വ​രെ ക​ണ്ടെ​ത്തി ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണ്. മാ​ർ​ക്ക​റ്റാ​യ​തി​നാ​ൽ നി​ര​വ​ധി പേ​ർ വ​ന്നു​പോ​യി​ട്ടു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ പോ​യ​വ​രും ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

മാ​ർ​ക്ക​റ്റി​ൽ അ​ണു​ന​ശീ​ക​ര​ണ​വും ശു​ചീ​ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്.ന​ഗ​ര​ത്തി​ലെ കൂ​ടു​ത​ൽ ഇ​ട​റോ​ഡു​ക​ൾ പോ​ലീ​സ് അ​ട​ച്ചു. ശ​ക്ത​ൻ മാ​ർ​ക്ക​റ്റ​ട​ക്കം പ​ല മാ​ർ​ക്ക​റ്റു​ക​ളി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment