നാടിന്‍റെ നന്മയ്ക്കായ്… കോവിഡ് ബാധിച്ചയാളുടെ മകൻ കെഎസ്ആർടിസി കണ്ടക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന പാ​ല​ക്കാ​ട് -തി​രു​വ​ന​ന്ത​പു​രം ബസിൽ യാ​ത്ര ചെ​യ്ത​വ​ര്‍ 1056ല്‍ ​വി​ളി​ക്ക​ണം

സ്വ​ന്തം ലേ​ഖ​ക​ന്‍
തൃ​ശൂ​ര്‍: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി​യു​ടെ മ​ക​ന്‍ ക​ണ്ട​ക്ട​റാ​യി ജോ​ലി ചെ​യ്ത പാ​ല​ക്കാ​ട് -തി​രു​വ​ന​ന്ത​പു​രം കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യാ​ത്ര​ചെ​യ്ത​വ​ര്‍ കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റാ​യ 1056ല്‍ ​വി​ളി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

പാ​ല​ക്കാ​ട് ഡി​എം​ഒ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ ​ക​ണ്ട​ക്ട​റു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്ന​ത്.

ദി​ശ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​മ്പോ​ള്‍ പാ​ല​ക്കാ​ട് ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ന്നു​ണ്ട്. ഈ ​ബ​സി​ല്‍ യാ​ത്ര ചെ​യ്ത​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​രി​ലെ കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു.

മാ​ര്‍​ച്ച് 18ന് ​രാ​വി​ലെ 10ന് ​തൃ​ശൂ​രി​ലെ​ത്തി​യ ബ​സി​ലാ​ണ് രോ​ഗ​ബാ​ധി​ത​ന്റെ മ​ക​ന്‍ ക​ണ്ട​ക്ട​റാ​യി​രു​ന്ന​ത്. ഇ​യാ​ള്‍ തൃ​ശൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ഓ​ഫീ​സി​ലും ചെ​ന്നി​രു​ന്ന​താ​യാ​ണ് വി​വ​രം.

Related posts

Leave a Comment