9മാസത്തെ ഇടവേളയ്ക്ക് ശേഷം ബാറുകളും ബിയർ ആൻഡ് വൈൻ പാർലറുകളും തുറക്കുന്നു; നിരവധി പേർക്ക് തൊഴിൽ സാധ്യത


കോ​ട്ട​യം: ഒ​ന്പ​തു മാ​സ​മാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്ന ബാ​റു​ക​ൾ തു​റ​ക്കാ​നു​ള്ള നീ​ക്കം അ​നു​കൂ​ല​മാ​യ​തോ​ടെ ജി​ല്ല​യി​ൽ 52 ബാ​റു​ക​ളു​ടെ​യും 32 ബി​യ​ർ ആ​ൻ​ഡ് വൈ​ൻ പാ​ർ​ല​റു​ക​ളും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

നി​ല​വി​ൽ ബാ​റു​ക​ളെ​ല്ലാം ബി​വ​റേ​ജ​സ് ഒൗ​ട്ട്‌‌ലെറ്റു​ക​ളാ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. അ​നു​മ​തി ല​ഭി​ച്ച​തോ​ടെ അ​ട​ഞ്ഞു കി​ട​ന്ന ബാ​റു​ക​ളെ​ല്ലാം വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഇ​പ്പോ​ൾ പാ​ഴ്സ​ൽ കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മാ​യ ബാ​റു​ക​ളി​ൽ മ​ദ്യ​സ​ൽ​ക്കാ​രം ആ​രം​ഭി​ക്കു​ന്ന​തോ​ടെ രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ണ് പ്ര​വ​ർ​ത്തി സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ബാ​റു​ക​ൾ പ​ഴ​യ​പ​ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ നി​ര​വ​ധി​പേ​ർ​ക്ക് തൊ​ഴി​ൽ സാ​ധ്യ​ത​യേ​റും. ജി​ല്ല​യി​ൽ മാ​ത്ര​മാ​യി ര​ണ്ടാ​യി​ര​ത്തോ​ളം പേ​രാ​ണ് മു​ന്പ് ബാ​റു​ക​ളി​ലും ബി​യ​ർ ആ​ൻ​ഡ് വൈ​ൻ പാ​ർ​ല​റു​ക​ളി​ലു​മാ​യി ജോ​ലി ചെ​യ്തി​രു​ന്ന​ത്.

കൗ​ണ്ട​ർ വ​ഴി മാ​ത്രം ക​ച്ച​വ​ടം ന​ട​ന്നു​വ​ന്ന​തി​നാ​ൽ തീ​രെ കു​റ​ച്ചു പേ​ർ മാ​ത്ര​മാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ബാ​റു​ക​ൾ ചി​ല്ല​റ​വി​ല്പ​ന ശാ​ല​ക​ളാ​യ​തോ​ടെ നി​കു​തി​ക​ളെ​ല്ലാം പ​ഴ​യ​പ​ടി ന​ൽ​കുന്ന​തി​നാ​ൽ ലാ​ഭ​മി​ല്ലെ​ന്ന​താ​യി​രു​ന്നു ബാ​റു​ട​മ​ക​ളു​ടെ പ​രാ​തി.

അ​തു​കൊ​ണ്ടു ത​ന്നെ എ​ല്ലാ​വ​ർ​ക്കും സ​ർ​ക്കാ​ർ വി​ല​യ്ക്ക് മ​ദ്യം എ​ന്ന ഇ​പ്പോ​ഴ​ത്തെ നി​ല​യും മാ​റും. ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തു കൂ​ടാ​തെ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച നാ​ലോ​ളം ഹോ​ട്ട​ലു​ക​ൾ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ച്ച് കാ​ത്തി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment