കൊ​ല്ല​ത്ത് ആദ്യ കോ​വി​ഡ് സ്ഥിരീകരിച്ചു; വൈറസ് ബാ​ധി​ത​ൻ സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ലെ​ത്തി​യ​ 25 കൊല്ലംകാർ നി​രീ​ക്ഷ​ണ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ജി​ല്ല​യി​ൽ ആദ്യ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ൾ സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ലെ​ത്തി​യ​വ​രു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. ഇ​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​വി​മാ​ന​ത്തി​ലെ​ത്തി​യ 25 പേ​രും കൊ​ല്ലം ജി​ല്ല​ക്കാ​രാ​ണ്. ഇ​തോ​ടൊ​പ്പം ഇ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട 10 പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും 30ലേ​റെ​പ്പേ​രെ ഹൈ​റി​സ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇ​തോ​ടൊ​പ്പം രോ​ഗി എ​ത്തി​യ മൂ​ന്ന് ആ​ശു​പ​ത്രി​ക​ളും ലാ​ബു​ക​ളും പൂ​ട്ടി. ദു​ബാ​യി​ൽ നി​ന്നു നാ​ട്ടി​ലെ​ത്തി​യ പ്രാ​ക്കു​ളം സ്വ​ദേ​ശി​യാ​യ 49 വ​യ​സു​കാ​ര​നാ​ണു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഈ ​മാ​സം 18നാ​ണ് ഇ​യാ​ൾ നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു സ്ര​വം ശേ​ഖ​രി​ച്ചു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും.

Related posts

Leave a Comment