മാലാഖമാർ എന്ന്  വിളിച്ചവർ ശമ്പളവും  പ്രശംസാ പത്രവും നൽകാതെ പിരിച്ചുവിട്ടു; കോവിഡ് ബ്രിഗേഡുകൾ കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ചു

കോ​ട്ട​യം: യാ​തൊ​രു മു​ന്ന​റി​യി​പ്പും ന​ൽ​കാ​തെ കോ​വി​ഡ് ബ്രി​ഗേ​ഡു​ക​ളെ പി​രി​ച്ചു​വി​ട്ട സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു കോ​വി​ഡ് ബ്രി​ഗേ​ഡ്സ് എം​പ്ലോ​യീസി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന​ലെ കോ​ട്ട​യ​ത്ത് പ്ര​വ​ർ​ത്ത​ക​ർ ക​ണ്ണു​കെ​ട്ടി മൗ​ന​മാ​യി പ്ര​തി​ഷേ​ധി​ച്ചു.​

കോ​ട്ട​യം തി​രു​നക്ക​ര മൈ​താ​നം, കൊച്ചി മ​റൈ​ൻ ഡ്രൈ​വ്, കോ​ഴി​ക്കോ​ട് മാ​നാം​ചി​റ എ​ന്നി​ങ്ങ​നെ മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു സം​സ്ഥാ​ന​ത​ല​ത്തി​ൽ സ​മ​ര​പ​രി​പാ​ടി.

കോ​വി​ഡ് ബ്രി​ഗേ​ഡ് പാ​ക്കേ​ജു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​തും അ​ല്ലാ​ത്ത​തു​മാ​യവർക്ക് അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ത​ന്നു തീ​ർ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും അ​പ്ര​തീ​ക്ഷിത​മാ​യി മു​ന്ന​റി​യി​പ്പി​ല്ലാ​തെ ജോ​ലി​യി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ചുമാ​യി​രു​ന്നു സ​മ​രം.

തി​ക​ഞ്ഞ സേ​വ​ന മ​നോ​ഭാ​വ​ത്തോ​ടെ, തു​ച്ഛ​മാ​യ ശ​ന്പ​ള​ത്തി​ൽ 24 മ​ണി​ക്കൂ​റും ആ​വ​ശ്യ​ത്തി​നു വി​ശ്ര​മ​മി​ല്ലാ​തെ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷമടുത്ത് ജോ​ലി ചെ​യ്ത ബ്രി​ഗേ​ഡു​ക​ളെ മാ​ലാ​ഖ​മാ​ർ​ക്ക് സ​മ​മാ​യി ക​ണ്ടു കേ​ന്ദ്ര-സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റു​ക​ൾ സം​യു​ക്ത​മാ​യി വി​വി​ധ​ങ്ങ​ളാ​യ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കി​യി​രു​ന്ന​താ​ണ്.

എ​ന്നാ​ൽ അം​ഗീ​കാ​ര​ങ്ങ​ളോ പ്ര​ശം​സ​ാപ​ത്ര​ങ്ങ​ളോ ഇ​ല്ലാ​തെ ഒ​രു മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സോ അ​വ​സാ​ന മാ​സ​ങ്ങ​ളി​ലെ കൂ​ലി​യോ പോ​ലു​മി​ല്ലാ​തെ​യാ​ണ് ബ്രി​ഗേ​ഡ്സു​ക​ളെ പി​രി​ച്ചു വി​ട്ട​തെ​ന്ന് കോ​വി​ഡ് ബ്രി​ഗേ​ഡ്സ് എം​പ്ലോ​യീ​സ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കു​ടി​ശി​ക​യു​ള്ള ഇ​ൻ​സെ​ന്‍റീ​വ്സും റി​സ്ക് അ​ല​വ​ൻ​സും പെ​ട്ടെ​ന്ന് ഒ​റ്റ​ത്ത​വ​ണ​യാ​യി തീ​ർ​പ്പാ​ക്കു​ക, പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളി​ൽ 30 ശ​ത​മാ​നം ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കു​ക, പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ​വ​ർ​ക്കു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ക, ആ​രോ​ഗ്യ – പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ കോ​വി​ഡ് ബ്രി​ഗേ​ഡു​ക​ൾ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കു​ക, കോ​വി​ഡ് ബ്രി​ഗേ​ഡ് പാ​ക്കേ​ജു​ക​ളി​ലെ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട മു​ഴു​വ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ചു.

Related posts

Leave a Comment