യുപിയില്‍ മതനേതാവിന്റെ സംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങള്‍ ! കോവിഡ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയതായി ആരോപണങ്ങള്‍…

കോവിഡ് അതിരൂക്ഷമായ യുപിയില്‍ സംസ്ഥാന സര്‍ക്കാര്‍ കോവിഡ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മതനേതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പ്രോട്ടോക്കോള്‍ ലംഘനമെന്ന് ആരോപണം.

ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച മുസ്ലിം പുരോഹിതന്‍ അബ്ദുല്‍ ഹമീദ് മുഹമ്മദ് സലിമുല്‍ ഖാദ്രിയുടെ സംസ്‌കാര ചടങ്ങുകളിലാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ആയിരങ്ങള്‍ പങ്കെടുത്തത്.

സംസ്‌കാര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് പുരോഹിതന്റെ സംസ്‌കാര ചടങ്ങുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തത്.

മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആയിരങ്ങള്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.

വിലാപ യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കേസ് എടുത്തിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ അഡീഷണല്‍ എസ്പിയുടെ കീഴില്‍ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ബദൗന്‍ എസ്പി അറിയിച്ചു.

Related posts

Leave a Comment