ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ പി​ൻ​വ​ലി​ച്ച ച​വ​റ, പ​ന്മ​ന തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ഒമ്പത് പേ​ർ​ക്ക് രോ​ഗം

ച​വ​റ: ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ പി​ൻ​വ​ലി​ച്ച ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യ ച​വ​റ, പ​ന്മ​ന തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ഒ​ൻ​പ​ത് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ച​വ​റ​യി​ൽ എ​ട്ടും പ​ന്മ​ന​യി​ൽ ഒ​ന്നു​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. പ​ന്മ​ന വെ​റ്റ​മു​ക്ക് ആ​റാം വാ​ർ​ഡി​ലെ യു​വാ​വി​നാ​ണ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ൾ കോ​വി​ഡ് പോ​സി​റ്റീ​വാ​യ ഓ​യൂ​രു​ള്ള ബ​ന്ധു​വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ച​വ​റ​യി​ൽ മു​ൻ​പ് കോ​വി​ഡ്പോ​സി​റ്റീ​വാ​യ​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ട്ട് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ തീ​വ്ര നി​യ​ന്ത്ര​ണ മേ​ഖ​ല​യി​ൽ നി​ന്നും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​ക്കി മാ​റ്റി​യ ച​വ​റ​യും, പ​ന്മ​ന​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​നും ജാ​ഗ്ര​ത​യി​ലാ​ക്കാ​നു​മു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സും, ആ​രോ​ഗ്യ വ​കു​പ്പും.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വാ​ർ​ഡു​ക​ളി​ൽ അ​നൗ​ൺ​സ്മെ​ന്‍റ് ന​ട​ത്തു​ക​യു​ണ്ടാ​യി. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം വ്യാ​പി​പ്പി​ക്കാ​തി​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ നി​ർ​ദേ​ശ​ങ്ങ​ളും, നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ച​വ​റ, പ​ന്മ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി സ്ര​വ പ​രി​ശോ​ധ​ന ച​വ​റ സി ​എ​ച്ച് സി ​യി​ൽ ആ​ഴ്ച​യി​ൽ നാ​ല് ദി​വ​സ​മാ​യി അ​ധി​കൃ​ത​ർ ന​ട​ത്തി​വ​രി​ക​യാ​ണ്.

പ​ന്മ​ന പു​ത്ത​ൻ​ച​ന്ത​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ച​വ​റ ഫ​യ​ർ​ഫോ​യ്സ് ആ​ശു​പ​ത്രി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.

പ​ന്മ​ന​യും ച​വ​റ​യും തീ​വ്ര നി​യ​ന്ത്ര​ണ മേ​ഖ​ല​യി​ൽ നി​ന്നും ക​ണ്ടെ​യി​ൻ​മെ​ന്‍റ്് സോ​ണാ​ക്കി മാ​റ്റി​യ​തോ​ടെ ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ തു​ട​ങ്ങി. ഇ​ത് സ്ഥി​തി​ഗ​തി​ക​ൾ രൂ​ക്ഷ​മാ​കാ​ൻ ഇ​ട​യു​ള്ള​തി​നാ​ൽ അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി മാ​ത്രം പു​റ​ത്തി​റ​ങ്ങാ​വു​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment