ആ​​ൽ​​ഫ​​യെ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ അ​​പ​​ക​​ട​​കാ​​രി! വാക്സിനെടുക്കാത്തവരിൽ ഡെൽറ്റ വ്യാപനം ദ്രുതഗതിയിൽ; ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ ഞെട്ടിക്കുന്ന റി​​പ്പോ​​ർ​​ട്ട്

ജ​​​നീ​​​വ: കോ​വി​​ഡ് 19ന്‍റെ വ​ക​ഭേ​ദം വ​ന്ന ഡെ​​ൽ​​റ്റ വൈ​​റ​​സ് വാ​​ക്സി​​നെ​​ടു​​ക്കാ​​ത്ത​​വ​​രി​​ൽ ദ്രു​​ത​​ഗ​​തി​​യി​​ൽ വ്യാ​​പി​​ക്കു​​ന്ന​​താ​​യി ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ റി​​പ്പോ​​ർ​​ട്ട്.

ഡെ​​ൽ​​റ്റ വ​​ക​​ഭേ​​ദം ആ​​ദ്യം റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ട​​ത് ഇ​​ന്ത്യ​​യി​​ലാ​​ണെ​​ങ്കി​​ലും 85 രാ​​ജ്യ​​ങ്ങ​​ളി​​ൽ ഇ​​തി​​നൊ​​ട​​കം വൈ​​റ​​സ് ക​​ണ്ടെ​​ത്തി​​യ​താ​യി ഡ​​ബ്ല്യുഎ​​ച്ച്ഒ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ഗ​​ബ്രി​​യേ​​സ​​സ് പ​​റ​​ഞ്ഞു.

അ​​പ​​ക​​ട​​കാ​​രി​​ക​​ളാ​​യ വൈ​​റ​​സു​​ക​​ളു​​ടെ ഗ​​ണ​​ത്തി​​ലാ​​ണ് ഡെ​​ൽ​​റ്റ വൈ​​റ​​സി​​നെ ഡ​​ബ്ല്യുഎ​​ച്ച്ഒ പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​വ ആ​​ൽ​​ഫ​​യെ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ അ​​പ​​ക​​ട​​കാ​​രി​​യാ​​ണ്.

ഡെ​ൽ​റ്റ​യു​ടെ ബി.1.617.1 , ​ബി. 1. 617.2 വ​ക​ഭേ​ദ​ങ്ങ​ൾ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത് ഇ​ന്ത്യ​യി​ലാ​ണ്. മ​​ഹാ​​രാഷ്‌ട്രയി​​ലാ​​ണ് ഇ​വ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ട​​ത്. ഇ​ന്ത്യ​യി​ൽ 35 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യി 174 ജി​​ല്ല​​ക​​ളി ഡെ​​ൽ​​റ്റ വൈ​​റ​​സ് വ്യാ​​പി​​ക്കു​​ന്നു​ണ്ട്.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ അ​യ​വു വ​രു​ത്തി​യ​ത് ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു. കോവിഡ് കേ​സു​ക​ൾ ഉ​യ​രു​ന്പോ​ൾ വ​ക​ഭേ​ദ​ങ്ങ​ളും ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കും. മ​ര​ണ​സം​ഖ്യ​യും ഉ​യ​രും: ഗ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു.

ഇ​തി​നി​ടെ, ഡെ​ൽ​റ്റ വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ബം​ഗ്ലാ​ദേ​ശി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ലും ഇ​ന്ന​ലെ​മു​ത​ൽ ലോ​ക്ഡൗ​ൺ​പ്ര​ഖ്യാ​പി​ച്ചു.

Related posts

Leave a Comment