ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ല! ലോ​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2.64 കോ​ടി ക​ട​ന്നു; ലോകത്ത് ഇതുവരെ മരിച്ചത് ഏഴായിരത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍

വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്താ​ക​മാ​ന​മു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2.64 കോ​ടി ക​ട​ന്നു. ഇ​തു​വ​രെ 26,465,315 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ 873,167 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2.82 ല​ക്ഷം പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

രോ​ഗ​മു​ക്തി നി​ര​ക്ക് 18,660,122 ആ​യി. അ​മേ​രി​ക്ക​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് ബാ​ധി​ത​രു​ണ്ടാ​യ​ത്. 6,335,244 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച​ത്. 191,058 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്.

ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള ബ്ര​സീ​ലി​ലും കോ​വി​ഡ് രൂ​ക്ഷ​മാ​കു​ക​യാ​ണ്. 4,046,150 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. 124,729 പേ​രാ​ണ് മ​രി​ച്ച​ത്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​യി​ൽ 3,933,124 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 68,569 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.

ലോകത്ത് ഇതുവരെ മരിച്ചത് ഏഴായിരത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍

ല​ണ്ട​ൻ: കോ​വി​ഡ് ബാ​ധി​ച്ച് ലോ​ക​ത്ത് ഇ​തു​വ​രെ ഏ​ഴാ​യി​ര​ത്തി​ലേ​റെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ആ​നം​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. മെ​ക്‌​സി​ക്കോ​യി​ല്‍ ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ മ​രി​ച്ച​ത്. 1320 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​വി​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തെ​ന്നാ​ണ് ആ​നം​സ്റ്റി​യു​ടെ ക​ണ്ടെ​ത്ത​ൽ.

അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും മ​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണ്. 1,077 പേ​രാ​ണ് അ​മേ​രി​ക്ക​യി​ല്‍ മ​രി​ച്ച​ത്. ബ്ര​സീ​ലി​ല്‍ 634 പേ​രും മ​രി​ച്ചു. ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ 573 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും ഇ​ന്ത്യ​യി​ലും രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന​ത് പ്ര​തി​രോ​ധ ന​ട​പ​ടി​യു​ടെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കു​ന്നെ​ന്നും ആ​നം​സ്റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment