അവരുടെ കിടക്കയില്‍ മൂത്രം ഒഴിച്ചതിനാല്‍ അവര്‍ എന്റെ ആദ്യരാത്രി കുളമാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു; ആദ്യ രാത്രിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നുവെന്ന് ഷംന കാസിം

അഭിനേത്രിയെന്ന നിലയിലും നര്‍ത്തകിയെന്ന നിലയിലും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഷംന കാസിം. തെന്നിന്ത്യയിലെ മറ്റു ഭാഷകളിലെ സിനിമകളിലും താരം സജീവമാണ്.

മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന കമല്‍ ചിത്രത്തില്‍ കൂടിയാണ് ഷംന അഭിനയ രംഗത്ത് എത്തുന്നത്. നടി അസിനുമായുള്ള രൂപസാദൃശ്യം മൂലം ചിന്ന അസിന്‍ എന്ന വിളിപ്പേരും തമിഴ് സിനിമ പ്രേമികള്‍ ഷംന കാസിമിന് സമ്മാനിച്ചിട്ടുണ്ട്.

അതേ സമയം താന്‍ കുട്ടികാലത്ത് ഒരാളുടെ ആദ്യരാത്രി മുടക്കിയിട്ടുണ്ടെന്ന് വെളുപ്പെടുത്തുകയാണ് ഷംന ഇപ്പോള്‍. തനിക്ക് നാലു വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ മൂത്ത ഇത്താത്തയുടെ കല്യാണത്തിന്റെ അന്ന് രാത്രി മണിയറയില്‍ ആദ്യമേ താന്‍ സ്ഥാനം പിടിച്ചെന്നും ഇതുകണ്ട ഇക്കാക്കയുടെ കിളി പോയെന്നും ഷംന കാസ്സിം പറയുന്നു.

അമ്മ തന്നെ എടുത്തോണ്ട് പോകാന്‍ തുടങ്ങിയപ്പോളും താന്‍ സൈഡില്‍ കിടന്നോളാം എന്ന് ഇത്താത്തയോട് പറഞ്ഞു. ബന്ധുക്കള്‍ അടക്കം പലതും പറഞ്ഞങ്കിലും താന്‍ കൂട്ടാക്കിയില്ലന്നും പിന്നീട് ഇക്കാക്ക തന്നോട് അവിടെ കിടന്നോളാന്‍ തന്നോട് പറഞ്ഞെന്നും ഷംന പറയുന്നു.

എന്നാല്‍ ചെറുപ്പത്തില്‍ കിടക്കയില്‍ മൂത്രം ഒഴിക്കുന്ന ശീലമുണ്ടായിരുന്നുവെന്നും അന്ന് അവരുടെ കിടക്കയില്‍ മൂത്രം ഒഴിച്ചെന്നും ഷംന പറയുന്നു. അതിനാല്‍ തന്നെ തന്റെ ആദ്യ രാത്രി കുളമാക്കിത്തരുമെന്ന് അവര്‍ പറഞ്ഞെന്നും താരം പറയുന്നു.

Related posts

Leave a Comment