ക്വാറന്‍റൈൻ കഴിഞ്ഞ് തെങ്ങിൻ തോപ്പിലെത്തിയ കർഷകൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; മണ്ണാർക്കാട്ടെ കർഷകരുടെ ദുരിതം കാണാതെ പോകരുത്

മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​മം​ഗ​ലം മേ​ക്ക​ള​പ്പാ​റ ഭാ​ഗ​ത്ത് കു​ര​ങ്ങു​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി.

ആ​ന, പു​ലി തു​ട​ങ്ങി​യ​വ​യു​ടെ ഭീ​ഷ​ണി നി​ല​നി​ല്ക്കേ​യാ​ണ് പ​ന്നി, മ​യി​ൽ, കു​ര​ങ്ങ് എ​ന്നി​വ വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്. ക​ണ്ട​മം​ഗ​ലം ടോ​മി എ​ന്ന ക​ർ​ഷ​ക​ന്‍റെ 800 തേ​ങ്ങ​യാ​ണ് കു​ര​ങ്ങു​ക​ൾ ന​ശി​പ്പി​ച്ച​ത്.

ഹൃ​ദ്രോ​ഗി കൂ​ടി​യാ​യ ഇ​ദ്ദേ​ഹം കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. 14 ദി​വ​സം ക​ഴി​ഞ്ഞ് വ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് കു​ര​ങ്ങ് ക​ടി​ച്ചു ന​ശി​പ്പി​ച്ച തേ​ങ്ങ​ക​ൾ കാ​ണു​ന്ന​ത്.

നി​ല​വി​ൽ ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. വാ​ർ​ത്ത​ക​ളും സ​മ​ര​ങ്ങ​ളും ന​ട​ത്തി​യി​ട്ടും സ​ർ​ക്കാ​രി​നോ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ യാ​തൊ​രു അ​ന​ക്ക​വു​മി​ല്ല, ക​ർ​ഷ​ക​ർ​ക്ക് ത​ക്ക​താ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ നി​ജോ വ​ർ​ഗീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ത്ര​യും​വേ​ഗം വ​നം​വ​കു​പ്പ് ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts

Leave a Comment