ര​ണ്ട് കു​ത്തി​വ​യ്പ് എ​ന്തി​നാ​..? ഫോ​ൺ​വി​ളി​ച്ച് കു​ത്തി​യ​ത് അ​റി​ഞ്ഞി​ല്ല; അ​മ്പ​തു​കാ​രി​ക്ക് ഒ​രേ​സ​മ​യം ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​രി​ൽ ഫോ​ൺ​വി​ളി​ക്കി​ടെ ന​ഴ്സ്, കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി​യ സ്ത്രീ​ക്ക് ര​ണ്ട് ഡോ​സ് കു​ത്തി​വ​യ്പും ഒ​രു​മി​ച്ച് ന​ൽ​കി.

അ​ക്ബ​ർ​പു​ർ മാ​ർ​ഹൗ​ലി​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

അ​മ്പ​തു​വ​യ​സു​കാ​രി​യാ​യ ക​മ​ലേ​ഷ് കു​മാ​രി​ക്കാ​ണ് അ​ബ​ദ്ധ​ത്തി​ൽ ഒ​രേ സ​മ​യം ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​ത്.

പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ക​മ​ലേ​ഷ് കു​മാ​രി. ന​ഴ്സ് അ​ർ​ച്ച​ന​യ്ക്കാ​ണ് അ​ശ്ര​ദ്ധ​യു​ണ്ടാ​യ​ത്.

കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന സ​മ​യം അ​ർ​ച്ച​ന ഫോ​ണി​ലാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. ത​നി​ക്ക് ര​ണ്ട് കു​ത്തി​വ​യ്പ് എ​ന്തി​നാ​ണ് ന​ൽ​കി​യ​തെ​ന്ന് ക​മ​ലേ​ഷ് കു​മാ​രി ചോ​ദി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ‍​യി​ൽ​പ്പെ​ടു​ന്ന​ത്.

ഉ​ട​നെ ന​ഴ്സ് മാ​പ്പ് പ​റ​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ ക​മ​ലേ​ഷ് കു​മാ​രി​യു​ടെ ബ​ന്ധു​ക്ക​ൾ വി​വ​രം അ​റി​ഞ്ഞ​തോ​ടെ ബ​ഹ​ള​മു​ണ്ടാ​ക്കി. ക​ള​ക്ട​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി​ന​ൽ​കി.

Related posts

Leave a Comment