മഷിയുണങ്ങാതെ പുറത്തുവിടില്ല! ബി​ഹാ​ർ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റും കേ​ര​ള​ത്തി​ൽ; കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ലെ ഐ​ടി വി​ദ​ഗ്ധ​നാണ് ഇദ്ദേഹം

തി​രു​വ​ന​ന്ത​പു​രം: ഇ​ര​ട്ട വോ​ട്ട് വി​വാ​ദ​ത്തെ തു​ട​ർ​ന്നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ ബി​ഹാ​ർ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റും കേ​ര​ള​ത്തി​ലെ​ത്തി.

ബി​ഹാ​ർ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ എ​ച്ച്.​ആ​ർ. ശ്രീ​നി​വാ​സ് ആ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഐ​ടി വി​ദ​ഗ്ധ​രു​ടെ പാ​ന​ലി​നെ ന​യി​ക്കു​ന്ന​തി​നാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​തെ​ന്നാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ലെ ഐ​ടി വി​ദ​ഗ്ധ​ൻ കൂ​ടി​യാ​ണ്.

ഇ​ര​ട്ട വോ​ട്ടു​ള്ള​വ​ർ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​ന്പോ​ൾ ഇ​വ​രു​ടെ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നൊ​പ്പം വി​ര​ല​ട​യാ​ള​വും ഒ​പ്പും ശേ​ഖ​രി​ക്കും.

ഒ​രി​ട​ത്തു മാ​ത്ര​മേ വോ​ട്ട് ചെ​യ്തി​ട്ടു​ള്ളു​വെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ഡി​ക്ല​റേ​ഷ​നും ന​ൽ​കേ​ണ്ടി വ​രും. ഇ​വ​രു​ടെ മ​ഷി അ​ട​യാ​ളം ഉ​ണ​ങ്ങി​യ ശേ​ഷം മാ​ത്ര​മേ ബൂ​ത്ത് വി​ട്ടു പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളു.

ഒ​ന്നി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ വോ​ട്ട് ചെ​യ്ത​താ​യോ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യോ ചെ​യ്തെ​ന്നു ബോ​ധ്യ​പ്പെ​ട്ടാ​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

ഒ​രു വ​ർ​ഷം വ​രെ ത​ട​വോ അ​ല്ലെ​ങ്കി​ൽ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Related posts

Leave a Comment