കോവിഡ് വൈറസിനോട് അതിരുവിട്ട ഭയം ; പുറം ലോകം കാണാതെ മൂന്ന് മുറികളിലായി മക്കളെ പൂട്ടിയിട്ടത് നാലുമാസം; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…


സ്റ്റോക്ക്ഹോം: കോ​വി​ഡ് ഭ​യ​ത്താ​ല്‍ നാ​ല് മാ​സ​ത്തോ​ളം മാ​താ​പി​താ​ക്ക​ള്‍ പൂ​ട്ടി​യി​ട്ട മൂ​ന്നു കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ചു. സ്വീ​ഡ​നി​ലാ​ണ് സം​ഭ​വം. പ​ത്ത് മു​ത​ല്‍ 17 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​യാ​ണ് വീ​ട്ടി​ലെ മു​റി​യി​ല്‍ മാ​ര്‍​ച്ച് മു​ത​ല്‍ പൂ​ട്ടി​യി​ട്ട​ത്.

പ​ര​സ്പ​രം കാ​ണു​വാ​ന്‍ പോ​ലും മാ​താ​പി​താ​ക്ക​ള്‍ മൂ​ന്നു​പേ​രെ​യും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഭ​ക്ഷ​ണ​മെ​ല്ലാം അ​വ​ര്‍​ക്ക് മു​റി​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്നു​വെ​ന്ന് തെ​ക്ക​ന്‍ സ്വീ​ഡ​നി​ലെ ജോ​ങ്കോ​പിം​ഗ് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് കോ​ട​തി പ​റ​ഞ്ഞു. മു​റി പു​റ​ത്തു നി​ന്നും പൂ​ട്ടി​യി​രു​ന്ന​തി​നാ​ല്‍ ആ​ര്‍​ക്കും പു​റ​ത്തി​റ​ങ്ങു​വാ​ന്‍ പോ​ലും സാ​ധി​ച്ചി​രു​ന്നി​ല്ല.

മ​റ്റ് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി സ്വീ​ഡ​ന്‍ ക​ടു​ത്ത ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല 16 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കാ​യി സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ജ​ന​സം​ഖ്യ​യു​മാ​യി താ​ര​ത്യം ചെ​യ്യു​മ്പോ​ള്‍ ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത രാ​ജ്യ​മാ​ണ് സ്വീ​ഡ​ന്‍. പ​ത്ത് ല​ക്ഷ​ത്തി​ല്‍ 575 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്കെ​തി​രെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​ത് വ്യ​ക്ത​മ​ല്ല.

Related posts

Leave a Comment