പോക്രിത്തരം കാണിക്കുന്നോടാ ! തെരുവു നായയെ ഉപദ്രവിച്ചു രസിച്ചയാളെ കുത്തി മലര്‍ത്തി പശു; വീഡിയോ വൈറല്‍…

മനുഷ്യരേക്കാള്‍ സഹജീവികളോട് അനുകമ്പയുള്ളവരാണ് മറ്റുജീവികള്‍ എന്ന് പലപ്പോഴും തോന്നാറുണ്ട്. ഇത് വെളിവാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

തെരുവ് നായയെ ക്രൂരമായി ഉപദ്രവിച്ച ആളെ കുത്തിമറിച്ച് ശരിയാക്കിയ ശേഷം നായയെ രക്ഷിച്ച പശുവാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് കൗതുകം നിറയുന്ന വീഡിയോ പങ്കിട്ടിരിക്കുന്നത്. തെരുവ് നായയുടെ ചെവിയില്‍ തൂക്കിയെടുത്ത് ക്രൂരമായി ഉപദ്രവിക്കുകയാണ് ഇയാള്‍. ക

ുറച്ച് നേരം ഇതു കണ്ട് നിന്ന് പശു ഓടിയെത്തി ഇയാളെ െകാമ്പില്‍ കോര്‍ത്ത് തൂക്കിയെറിഞ്ഞു. എന്നിട്ടും കലി അടങ്ങാതെ നിലത്തിട്ട് കുത്തുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

മൃഗങ്ങള്‍ തമ്മിലുള്ള ഈ പരസ്പര സ്‌നേഹം ഒട്ടേറെ പേരാണ് പങ്കിടുന്നത്.

Related posts

Leave a Comment