പോക്രിത്തരം കാണിക്കുന്നോടാ ! തെരുവു നായയെ ഉപദ്രവിച്ചു രസിച്ചയാളെ കുത്തി മലര്‍ത്തി പശു; വീഡിയോ വൈറല്‍…

മനുഷ്യരേക്കാള്‍ സഹജീവികളോട് അനുകമ്പയുള്ളവരാണ് മറ്റുജീവികള്‍ എന്ന് പലപ്പോഴും തോന്നാറുണ്ട്. ഇത് വെളിവാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തെരുവ് നായയെ ക്രൂരമായി ഉപദ്രവിച്ച ആളെ കുത്തിമറിച്ച് ശരിയാക്കിയ ശേഷം നായയെ രക്ഷിച്ച പശുവാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് കൗതുകം നിറയുന്ന വീഡിയോ പങ്കിട്ടിരിക്കുന്നത്. തെരുവ് നായയുടെ ചെവിയില്‍ തൂക്കിയെടുത്ത് ക്രൂരമായി ഉപദ്രവിക്കുകയാണ് ഇയാള്‍. ക ുറച്ച് നേരം ഇതു കണ്ട് നിന്ന് പശു ഓടിയെത്തി ഇയാളെ െകാമ്പില്‍ കോര്‍ത്ത് തൂക്കിയെറിഞ്ഞു. എന്നിട്ടും കലി അടങ്ങാതെ നിലത്തിട്ട് കുത്തുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. മൃഗങ്ങള്‍ തമ്മിലുള്ള ഈ പരസ്പര സ്‌നേഹം ഒട്ടേറെ പേരാണ് പങ്കിടുന്നത്.

Read More

കണ്‍മുമ്പിലിട്ട് ഒരു മനുഷ്യനെ പട്ടിയെപ്പോലെ തല്ലിയവരെ പഞ്ഞിക്കിട്ട അജ്ഞാതന്‍ ഒറ്റ ദിവസം കൊണ്ട് സൂപ്പര്‍ ഹീറോയായി; ചേട്ടനെ കൊലമാസ് എന്നു വിളിക്കണം എന്ന് നാട്ടുകാര്‍; വീഡിയോ വൈറലാവുന്നു…

കണ്ണൂര്‍ തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി യാത്രക്കാരനെ സ്വകാര്യബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു ഇദ്ദേഹത്തിന്റെ രംഗപ്രവേശം. ഒരു രക്ഷകനെപ്പോലെ പാഞ്ഞടുത്ത ഇദ്ദേഹം യാത്രക്കാരനെ രക്ഷിക്കുകയും ആക്രമികളെ പഞ്ഞിക്കിടുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്തു സംഭവിച്ചാലും നോക്കി നിന്നു മൊബൈലില്‍ പകര്‍ത്തുന്ന രീതിയില്‍ നിന്നു വ്യത്യസ്ഥമായായിരുന്നു ഈ വ്യക്തിയുടെ പെരുമാറ്റം. കണ്‍മുമ്പില്‍ ഒരു മനുഷ്യനെ കൂട്ടം ചേര്‍ന്ന് ആളുകള്‍ മര്‍ദ്ദിക്കുന്നതു കണ്ട് കയ്യും കെട്ടി നോക്കി നില്‍ക്കാതെ കളത്തിലിറങ്ങി മര്‍ദ്ദനമേറ്റയാളെ രക്ഷിച്ചു കൊണ്ടു വരുന്ന ഈ ചേട്ടനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം തളിപ്പറമ്പ് -കണ്ണൂര്‍ -പയ്യന്നൂര്‍ റൂട്ടിലോടുന്ന മാധവി ബസ് ജീവനക്കാരാണ് കെഎസ്ആര്‍ടിസി യാത്രക്കാരനെ മര്‍ദ്ദിച്ചത്. തളിപ്പറമ്പ് ബസ് സ്റ്റേഷനില്‍ വച്ചു സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുമായി തര്‍ക്കിച്ചതിനെ യാത്രക്കാരന്‍ ചോദ്യം ചെയതു മൂലമാണ് യാത്രക്കാരനു മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. എന്നാല്‍…

Read More