ഇ​ങ്ങനെ​യൊ​ക്കെ പ​റ​യാ​മോ ? ഹോട്ടലുടമയ്ക്കെതിരേ സിപിഎം നേതാവിന്‍റെ അസഭ്യവർഷം; നാറ്റക്കേസാണെങ്കിലും സംഭവം വൈറലായി

ഇ​ടു​ക്കി: ജി​ല്ലാ ആ​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ട​മ​യോ​ട് സി​പി​എം ജി​ല്ലാ സെ​ക്ര​ േട്ട​റി​യ​റ്റം​ഗം ന​ട​ത്തി​യ തെ​റി​യ​ഭി​ഷേ​കം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് പാ​ർ​ട്ടി​യു​ടെ ജി​ല്ല​യി​ലെ പ്ര​മു​ഖ നേ​താ​വ് ഹോ​ട്ട​ലു​ട​മ​യെ കേ​ട്ടാ​ൽ കാ​ത് പൊ​ത്തു​ന്ന അ​സ​ഭ്യം കൊ​ണ്ട് പൊ​തി​ഞ്ഞ​ത്.

നേ​താ​വാ​ണെ​ങ്കി​ലും ഇ​ങ്ങനെ​യൊ​ക്കെ പ​റ​യാ​മോ എ​ന്നാ​ണ് നേ​താ​വി​ന്‍റെ വി​വാ​ദ​വാ​ക്കു​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ ശ്ര​വി​ച്ച ഇ​തേ പാ​ർ​ട്ടി​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ചോ​ദ്യം.

ക​ന​ത്ത മ​ഴ​യെ​ തു​ട​ർ​ന്ന് ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്ന​പ്പോ​ഴാ​യി​രു​ന്നു ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ത്തി​യ​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നേ​താ​വ് പ്ര​മു​ഖ ഹോ​ട്ട​ലു​ട​മ​യെ ഫോ​ണി​ൽ വി​ളി​ച്ച​ത്. എ​ന്നാ​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഫോ​ണ്‍ ക​ട്ടാ​യി. എ​ന്നാ​ൽ താ​ൻ സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഹോ​ട്ട​ലു​ട​മ ഫോ​ണ്‍ ക​ട്ടു ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​സ​ഭ്യം പ​റ​യു​ന്ന​തി​നു കാ​ര​ണ​മാ​യി നേ​താ​വ് പ​റ​ഞ്ഞ​ത്.

ഉ​ട​മ​യെ ഫോ​ണി​ൽ വി​ളി​ച്ച നേ​താ​വ് പി​ന്നീ​ട് ന​ല്ല ഭാ​ഷ​യി​ൽ ത​ന്നെ ഇ​യാ​ളോ​ടു​ള്ള അ​രി​ശം തീ​ർ​ത്തു. താ​ൻ ന​ല്ല​വ​നു​ക്ക് ന​ല്ല​വ​ൻ, എ​ന്നാ​ൽ മോ​ശ​ക്കാ​ര​നാ​യാ​ൽ മ​ഹാ മോ​ശ​ക്കാ​ര​ൻ എ​ന്ന പ​ഴ​യ ത​മി​ഴ്സി​നി​മ​യി​ലെ ഡ​യ​ലോ​ഗി​നെ അ​നു​സ്മ​രി​ക്കും വി​ധ​ത്തി​ലാ​യി​രു​ന്നു പ്ര​യോ​ഗം.

പ​റ​യു​ന്ന​തി​നോ​ടൊ​പ്പം പു​ട്ടി​ന് തേ​ങ്ങാ​പ്പീ​ര പോ​ലെ ന​ല്ല പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ചേ​ർ​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. നേ​താ​വി​ന്‍റെ അ​സ​ഭ്യം മു​ഴു​വ​ൻ പ​ഞ്ച​ പു​ച്ഛ​മ​ട​ക്കി നി​ന്ന് ഹോ​ട്ട​ലു​ട​മ കേ​ട്ടു. എ​ന്നാ​ൽ പി​ന്നീ​ട് നേ​താ​വി​ന് എ​ട്ടി​ന്‍റെ പ​ണി കി​ട്ടി. ഫോ​ണി​ലൂ​ടെ തെ​റി​യ​ഭി​ഷേ​കം ന​ട​ത്തു​ന്ന​തി​ന്‍റെ വോ​യി​സ് ക്ലി​പ്പ് സ​ഹി​തം പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് ഹോ​ട്ട​ലു​ട​മ പ​രാ​തി അ​യ​ച്ചു.

ഇ​തോ​ടെ നേ​താ​വ് ഹോ​ട്ട​ലു​മ​യോ​ട് മാ​പ്പു പ​റ​ഞ്ഞ് ന​ട​പ​ടി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ നേ​താ​വി​ന്‍റെ ഫോ​ണ്‍ സം​ഭാ​ഷ​ണം വീ​ഡി​യോ​ക്ലി​പ്പിം​ഗി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ നാ​ട്ടി​ൽ പാ​ട്ടാ​യി.

Related posts