ചേര്ത്തല: നഗരത്തില് പട്ടാപ്പകല് വടിവാള് അക്രമം. സിപിഎം പ്രവര്ത്തകന് പരിക്കേറ്റു. സിപിഎം ചേര്ത്തല ടൗണ് വെസ്റ്റ് ലോക്കല് കമ്മറ്റി അംഗം നഗരസഭ മൂന്നാം വാര്ഡ് പുതുവല് നിവര്ത്തില് ഷിബുവിനു നേരേയാണ് അക്രമം ഉണ്ടായത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് വടക്കേ കുരിശുകവലയില് വച്ചായിരുന്നു രണ്ടംഗസംഘം വടിവാളുമായി അക്രമം കാട്ടിയതെന്നു ഷിബു പോലീസിനു മൊഴിനല്കി.
അക്രമത്തില് നിന്ന് ഒഴിഞ്ഞുമാറി തടയാന് ശ്രമിച്ചപ്പോഴാണ് കൈക്കു വെട്ടേറ്റത്. താലൂക്ക് ആസ്ഥാന ആശുപത്രിയില് ചികിത്സ തേടി. വയലാര് പാലത്തിന് സമീപമുള്ള വീട്ടില് ഗൃഹപ്രവേശന ചടങ്ങിനിടെ തര്ക്കമുണ്ടായതായി വിവരമുണ്ട്. ഇതിന്റെ തുടര്ച്ചയായാണ് അക്രമം നടന്നതെന്ന് പറയുന്നു. ചേര്ത്തല പോലീസ് കേസെടുത്തു.

