പെട്രോൾ, ഡീസൽ, പാചകവാതക വില കത്തിക്കയറുന്നു; സബ്സിഡി ഇല്ലാത്ത ഗ്യാസിന് 30 രൂപ കൂടി

കൊ​ച്ചി: പ്രളയത്തെത്തുടർന്ന് ദുരിതക്കയത്തിൽ നട്ടം തിരിയുന്ന മലയാളിക്ക് ഇരുട്ടടിയാവുകയാണ് ഇന്ധനവില വർധന. ഇ​ന്ധ​ന​വി​ല​യി​ൽ ഇ​ന്നും വ​ർ​ധ​ന​വ്. പെ​ട്രോ​ളി​ന് 17 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 22 പെ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണു സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ ശ​രാ​ശ​രി വി​ല 80.66 രൂ​പ​യും ഡീ​സ​ൽ വി​ല ലി​റ്റ​റി​ന് ശ​രാ​ശ​രി 74.22 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു. ഇ​ന്ന​ലെ യ​ഥാ​ക്ര​മം 80.49 രൂ​പ​യും 74 രൂ​പ​യു​മാ​യി​രു​ന്നു വി​ല. തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ പെ​ട്രോ​ൾ വി​ല ശ​രാ​ശ​രി 81.79 രൂ​പ​യും ഡീ​സ​ൽ വി​ല ശ​രാ​ശ​രി 75.22 രൂ​പ​യു​മാ​ണ്.

കോ​ഴി​ക്കോ​ട് ഒ​രു ലി​റ്റ​ർ പെ​ട്രോ​ൾ വി​ല 80.90 രൂ​പ​യാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ 74.47 രൂ​പ​യി​ലെ​ത്തി. ഇ​തി​നി​ടെ ഇ​രു​ട്ട​ടി​യാ​യി പാ​ച​ക വാ​ത​ക വി​ല​യും വ​ർ​ധി​പ്പി​ച്ചു. സ​ബ്സി​ഡി ഇ​ല്ലാ​ത്ത സി​ലി​ണ്ട​റി​ന് 30 രൂ​പ​യു​ടെ​യും വാ​ണി​ജ്യ സി​ലി​ണ്ട​റി​നു 47.50 രൂ​പ​യു​ടെ​യും വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

Related posts