സി​പി​എം നേ​താ​വിന്‍റെ പേരിലുള്ള വാഹനത്തിൽ നിരോധിത പുകയിലക്കടത്ത്; നേതാവിന്‍റെ വിശദീകരണവും തെളിവും പൊളിയുന്നു…

 

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ സി​പി​എം നേ​താ​വി​ന്‍റെ പേ​രി​ലു​ള്ള ലോ​റി​യി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റും ക്ഷേ​മ​കാ​ര്യ സ്റ്റാ​​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ എ.​ഷാ​ന​വാ​സി​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും.

വാ​ഹ​നം വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​താ​ണെ​ന്ന ഷാ​ന​വാ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് പാ​ര്‍​ട്ടി നി​ല​പാ​ട്.

സ​ര്‍​ക്കാ​രി​ന്‍റെ ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​നി​ട​യി​ല്‍ ഉ​യ​ര്‍​ന്നു വ​ന്ന വി​ഷ​യം പാ​ര്‍​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഇ​ന്ന് വൈ​കി​ട്ട് അ​ടി​യ​ന്ത​ര ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്ന് തീ​രു​മാ​ന​മെ​ടു​ക്കും. ആ​ല​പ്പു​ഴ നോ​ര്‍​ത്ത് ഏ​രി​യ ക​മ്മ​റ്റി​യും ഇ​ന്ന് യോ​ഗം ചേ​രും.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ര​ണ്ടു ലോ​റി​ക​ളി​ലാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന ഒ​രു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന പാ​ന്‍​മ​സാ​ല​ക​ള്‍ പി​ടി​കൂ​ടി​യ​ത്. ഇ​തി​ല്‍ കെ​ല്‍ 04 എ​ടി 1973 എ​ന്ന ന​മ്പ​റി​ലു​ള്ള ലോ​റി ഷാ​ന​വാ​സി​ന്‍റെ പേ​രി​ലു​ള്ള​താ​ണ്.

എ​ന്നാ​ല്‍ ലോ​റി ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ ജ​യ​ന് മാ​സ​വാ​ട​ക​യ്ക്ക് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ഷാ​ന​വാ​സി​ന്‍റെ വാ​ദം.

ഇ​തി​ന്‍റെ ക​രാ​ര്‍ സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും ഇ​യാ​ള്‍ പു​റ​ത്തു​വി​ട്ടെ​ങ്കി​ലും ഇ​ത് കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച​ടു​ത്ത​താ​കാ​മെ​ന്ന് പോ​ലീ​സ് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഒ​പ്പ് വ​ച്ചി​രി​ക്കു​ന്ന രേ​ഖ​യാ​ണ് ഇ​യാ​ള്‍ പു​റ​ത്തു​വി​ട്ട​ത്. ക​രാ​ര്‍ ഏ​ര്‍​പ്പെ​ട്ട​തി​ന് സാ​ക്ഷി​ക​ള്‍ ആ​രു​മി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​തി​നി​ടെ ഷാ​ന​വാ​സി​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ല്‍ പ്ര​തി ഇ​ജാ​സ് പ​ങ്കെ​ടു​ത്ത​തി​ന്‍റെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

 

Related posts

Leave a Comment