പി​ണ​റാ​യി​യും ഗോ​വി​ന്ദ​നും മാ​റി​ല്ല: അ​ണി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളെ പ​ടി​ക്ക് പു​റ​ത്താ​ക്കി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ പേ​രി​ല്‍ സി​പി​എം പാ​ര്‍​ട്ടി നേ​തൃ​ത്വം മാ​റ​ണ​മെ​ന്ന കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ വി​മ​ര്‍​ശ​നം ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്. നേ​തൃ​മാ​റ്റം വേ​ണ​മെ​ന്ന കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ ആ​വ​ശ്യം അ​ട​ങ്ങി​യ റി​പ്പോ​ര്‍​ട്ട് ഒ​ഴി​വാ​ക്കി​യാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ച​ര്‍​ച്ച ന​ട​ന്ന​ത്.

എം.​വി. ഗോ​വി​ന്ദ​ന്‍, പി​ണ​റാ​യി വി​ജ​യ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ കീ​ഴ്ഘ​ട​ക​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ടിം​ഗ് ന​ട​ത്തി​യ​ത്.

നേ​തൃ​മാ​റ്റം വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് യോ​ഗ​ത്തി​ല്‍ ഉ​ണ്ടാ​യ​ത്. ഗോ​വി​ന്ദ​നും പി​ണ​റാ​യി വി​ജ​യ​നും പ​ദ​വി​ക​ള്‍ ഒ​ഴി​യ​ണ​മെ​ന്നാ​യി​രു​ന്നു അ​ണി​ക​ളു​ടെ വി​മ​ര്‍​ശ​നം. പാ​റ​ശാ​ല ഏ​രി​യാ ക​മ്മി​റ്റി​യി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​വും എം​എ​ല്‍​എ സ്ഥാ​ന​വും രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു.

കൂ​ടാ​തെ ഗോ​വി​ന്ദ​ന്‍റെ ശൈ​ലി​ക്കെ​തി​രേ കൂ​ടു​ത​ല്‍ കീ​ഴ്ഘ​ട​ക​ങ്ങ​ള്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യും ഗോ​വി​ന്ദ​നെ​തി​രെ​യും ഉ​യ​ര്‍​ന്ന നേ​തൃ​മാ​റ്റ ആ​വ​ശ്യം പൂ​ര്‍​ണ​മാ​യും ത​ള്ളി​ക്കൊ​ണ്ടു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

Related posts

Leave a Comment