റെ​യി​ൽ​വേ​യി​ൽ വൈ​ദ്യു​തീ​ക​ര​ണം 99.6 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി; അ​വ​ശേ​ഷി​ക്കു​ന്ന​ത് 269 കി​ലോ​മീ​റ്റ​ർ മാ​ത്രം

പ​ര​വൂ​ർ: രാ​ജ്യ​ത്തെ റെ​യി​ൽ ശൃം​ഖ​ല​യെ സ​മ്പൂ​ർ​ണ​മാ​യി ഹ​രി​ത​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നു​ള്ള ച​രി​ത്ര​പ​ര​മാ​യ ദൗ​ത്യ​ത്തി​ൽ നി​ർ​ണാ​യ​ക നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ.റെ​യി​ൽ​വേ​യു​ടെ ആ​കെ ബ്രോ​ഡ്ഗേ​ജ് ശൃം​ഖ​ല​യു​ടെ 99.6 ശ​ത​മാ​നം ഭാ​ഗ​ങ്ങ​ളും വി​ജ​യ​ക​ര​മാ​യി വൈ​ദ്യു​തീ​ക​രി​ച്ചു ക​ഴി​ഞ്ഞ​താ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.ഇ​നി വെ​റും അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 269 റൂ​ട്ട് കി​ലോ​മീ​റ്റ​ർ പാ​ത മാ​ത്ര​മാ​ണ് വൈ​ദ്യു​തീ​ക​രി​ക്കാ​ൻ അ​വ​ശേ​ഷി​ക്കു​ന്ന​ത്.

2026 മെ​യ് 31 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ ആ​കെ 70,271 റൂ​ട്ട് കി​ലോ​മീ​റ്റ​ർ ബ്രോ​ഡ് ഗേ​ജ് ലൈ​നു​ക​ളി​ൽ 70,002 കി​ലോ​മീ​റ്റ​റി​ലും വൈ​ദ്യു​തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞുഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​നും സു​സ്ഥി​ര വി​ക​സ​നം കൈ​വ​രി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള റെ​യി​ൽ​വേ​യു​ടെ ഈ ​ദൗ​ത്യം വ​ലി​യ വി​ജ​യ​ത്തി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്.

1925-ൽ ​ബോം​ബെ വി​ക്ടോ​റി​യ ടെ​ർ​മി​ന​സി​നും കു​ർ​ള ഹാ​ർ​ബ​റി​നു​മി​ട​യി​ൽ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ഇ​ല​ക്‌​ട്രി​ക് ട്രെ​യി​ൻ ഓ​ടി​യ​തു മു​ത​ലാ​ണ് ഇ​ന്ത്യ​യി​ൽ റെ​യി​ൽ​വേ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യ​ത്.ഒ​രു നൂ​റ്റാ​ണ്ടി​നോ​ട് അ​ടു​ക്കു​ന്ന വേ​ള​യി​ൽ, കേ​ര​ളം ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 25 സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും ത​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള ബ്രോ​ഡ് ഗേ​ജ് ശൃം​ഖ​ല​യി​ൽ 100 ശ​ത​മാ​നം വൈ​ദ്യു​തീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​ക്കി ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി.​

റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്, രാ​ജ​സ്ഥാ​ൻ, ത​മി​ഴ്‌​നാ​ട് , അ​സം, ക​ർ​ണാ​ട​ക, ഗോ​വ എ​ന്നീ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​ത്ര​മേ വൈ​ദ്യു​തീ​ക​ര​ണ​ത്തി​നാ​യി ബ്രോ​ഡ് ഗേ​ജ് റെ​യി​ൽ​വേ ഭാ​ഗ​ങ്ങ​ൾ ശേ​ഷി​ക്കു​ന്നു​ള്ളൂ, ആ​കെ 269 റൂ​ട്ട് കി​ലോ​മീ​റ്റ​ർ (ആ​ർ​കെ​എം) വ​രും.ക​ർ​ണാ​ട​ക: 120 റൂ​ട്ട് കി​ലോ​മീ​റ്റ​ർ പാ​ത​യാ​ണ് ക ​ഇ​വി​ടെ ഇ​നി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്..ത​മി​ഴ്‌​നാ​ട്: ആ​കെ 3,926 കി​ലോ​മീ​റ്റ​റി​ൽ 3,858 കി​ലോ​മീ​റ്റ​റും പൂ​ർ​ത്തി​യാ​യി; ഇ​നി 68 കി​ലോ​മീ​റ്റ​ർ ശേ​ഷി​ക്കു​ന്നു.\

അ​സം: 2,589 കി​ലോ​മീ​റ്റ​ർ ശൃം​ഖ​ല​യി​ൽ 97.9 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി; 55 കി​ലോ​മീ​റ്റ​ർ ബാ​ക്കി.ഗോ​വ: ആ​കെ 187 കി​ലോ​മീ​റ്റ​ർ പാ​ത​യി​ൽ 16 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്.വ​ന​മേ​ഖ​ല​ക​ളി​ലൂ​ടെ​യു​ള്ള പാ​ത​ക​ൾ​ക്ക് വ​നം വ​കു​പ്പി​ൽ നി​ന്ന് അ​നു​മ​തി ല​ഭി​ക്കാ​നു​ള്ള താ​മ​സം, ക​ന​ത്ത കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ, ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​തി​സ​ന്ധി​ക​ൾ, നി​ർ​മാ​ണ സ്ഥ​ല​ങ്ങ​ളി​ലെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ ഘ​ട​ക​ങ്ങ​ളാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തെ സ്വാ​ധീ​നി​ക്കു​ന്ന​തെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

എ​ങ്കി​ലും, നി​ല​വി​ൽ അ​നു​വ​ദി​ക്കു​ന്ന എ​ല്ലാ പു​തി​യ റെ​യി​ൽ​വേ ലൈ​നു​ക​ളും മ​ൾ​ട്ടി-​ട്രാ​ക്കിം​ഗ് പ​ദ്ധ​തി​ക​ളും നി​ർ​മാ​ണ ഘ​ട്ട​ത്തി​ൽ ത​ന്നെ വൈ​ദ്യു​തീ​ക​ര​ണ​ത്തോ​ടെ​യാ​ണ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

  • എ​സ്. ആ​ർ സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment