ഭാ​ര്യ​യെ ത​ല​യ്ക്ക് അ​ടി​ച്ച് വീ​ഴ്ത്തി​യ ശേ​ഷം തീ ​കൊ​ളു​ത്തി‌ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ


തി​രു​വ​ന​ന്ത​പു​രം: നാ​വാ​യി​ക്കു​ള​ത്ത് ഭാ​ര്യ​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വി​നെ ക​ല്ല​ന്പ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വെ​ള്ളൂ​ർ​ക്കോ​ണം സ്വ​ദേ​ശി ബി​നു (53) വി​നെ​യാ​ണ് ക​ല്ല​ന്പ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ ഭാ​ര്യ മു​നി​ശ്വ​രി​യെ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ബി​നു ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി​യ ശേ​ഷം തീ ​കൊ​ളു​ത്തി​യി​രു​ന്നു.

വീ​ട്ട​മ്മ​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ മു​നീ​ശ്വ​രി​യെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ബി​നു സം​ഭ​വ സ്ഥ​ല​ത്തുനി​ന്നു ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

നാ​ഗ​ർ​കോ​വി​ലി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ബി​നു​വി​നെ ഇ​ന്നു രാ​വി​ലെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment