യു​വാ​വ് വീടിനുള്ളിൽ വെ​ട്ടേ​റ്റു​ മ​രി​ച്ച​നി​ല​യി​ൽ; മാ​താ​പി​താ​ക്ക​ളെ കാ​ണ്മാ​നി​ല്ല; രാ​ത്രി​യാ​യി​രി​ക്കാം കൊ​ല​പാ​തം നടന്നതെന്ന് അ​യ​ൽ​വാ​സി​ക​ൾ

bloodപാ​റ​ശാ​ല: പാ​റ​ശാ​ല​യ്ക്കു സ​മീ​പം കൊ​ട​വി​ളാ​ക​ത്ത് യു​വാ​വി​നെ വെ​ട്ടേ​റ്റു​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​റ​ശാ​ല കൊ​ട​വി​ളാ​കം പ​റ​ങ്കി​മാം​വി​ള വീ​ട്ടി​ൽ ശ്രീ​ധ​ര​ൻ – സ​ര​സ്വ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സ​ന്തോ​ഷി (25) നെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രി​ക്കാം കൊ​ല​പാ​ത​ക​മെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്നു.

സ​ന്തോ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ ശ്രീ​ധ​ര​നെ​യും സ​ര​സ്വ​തി​യെ​യും കാ​ണ്മാ​നി​ല്ല.ഇ​ന്നു​രാ​വി​ലെ സ​ന്തോ​ഷി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് സ​ന്തോ​ഷ് കൊ​ല്ല​പ്പെ​ട്ട​കാ​ര്യം നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. വീ​ട്ടി​ലെ മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ത​ല​യ്ക്കു വെ​ട്ടേ​റ്റ​നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Related posts