വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന അഞ്ജലിയുടെ ആ​വ​ശ്യം നി​ര​സി​ച്ച് ധ​ർ​മ​ൻ; ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്ന് യുവതി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

 

റാ​ഞ്ചി: വി​വാ​ഹ​ത്തി​ന് വി​സ​മ്മ​തി​ച്ച ആ​ൺ​സു​ഹൃ​ത്തി​നെ പ്രലോഭിച്ച് വിളിച്ചു വരുത്തിയ ശേഷം വെ​ട്ടി കൊ​ന്ന് യു​വ​തി. ജാ​ർ​ഖ​ണ്ഡി​ലെ പ​ലാ​മു ജി​ല്ല​യി​ലെ പാ​ടാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള കൊ​ൽ​ഹു​വ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ധ​ർ​മ​ൻ ഒ​റോ​ൺ (24) ആണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ അ​ഞ്ജ​ലി കു​മാ​ർ(20)​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വാ​വി​ന്‍റെ ര​ക്തം പു​ര​ണ്ട യു​വ​തി​യു​ടെ വ​സ്ത്രം കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച കോ​ടാ​ലി എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ധ​ർ​മ​ൻ ഒ​റോ​ണു​മാ​യി അ​ഞ്ജ​ലി​ക്ക് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ധ​ർ​മ​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ യു​വ​തി ആ​ഗ്ര​ഹി​ച്ചു. എ​ന്നാ​ൽ വി​വാ​ഹാ​ഭ്യ​ർ​ഥ​ന ധ​ർ​മ​ൻ നി​ര​സി​ച്ചു. തു​ട​ർ​ന്ന് ധ​ർ​മ​നെ വ​ക​വ​രു​ത്താ​ൻ തീ​രു​മാ​നി​ച്ച യു​വ​തി ശ​നി​യാ​ഴ്ച ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് ഇ​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി.

കു​റ​ച്ചു നേ​രം സം​സാ​രി​ച്ച​തി​ന് ശേ​ഷം ഉ​റ​ങ്ങി​പ്പോ​യ ധ​ർ​മ​നെ കൈ​വ​ശം സൂ​ക്ഷി​ച്ച കോ​ടാ​ലി കൊ​ണ്ട് അ​ഞ്ജ​ലി വെ​ട്ടി കൊ​ല്ലു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ച ശേ​ഷം യു​വ​തി സ്ഥ​ലം വി​ട്ടു. ഞാ​യ​റാ​ഴ്ച നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തു‌​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഞ്ജ​ലി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment