ബ്ലെസിയുടെ ക്രിസോസ്റ്റം ഡോക്യുമെന്‍ററി ലോകത്തിന് മുതൽക്കൂട്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

തി​രു​വ​ല്ല: മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജീ​വി​തം വ​ര​ച്ചു​കാ​ട്ടു​ന്ന ത​ര​ത്തി​ൽ നി​ർ​മി​ച്ച വി​ശാ​ല​മാ​യ ഡോ​ക്കു​മെ​ന്‍റ​റി ലോ​ക​ത്തി​ന് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി മാ​റു​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി 48 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മേ​റി​യ ഡോ​ക്യുമെ​ന്‍റ​റി​യി​ലൂ​ടെ ഗി​ന്ന​സ് റെ​ക്കോ​ഡ് നേ​ടി​യ സം​വി​ധാ​യ​ക​ൻ ബ്ലെ​സി​യെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി തി​രു​വ​ല്ല പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ല്ല​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ ന​ട​ൻ മോ​ഹ​ൻ​ലാ​ൽ മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പി.​ജെ. കു​ര്യ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, രാ​ജു ഏ​ബ്ര​ഹാം, വീ​ണാ ജോ​ർ​ജ്, മോ​ൻ​സ് ജോ​സ​ഫ്, തോ​മ​സ് ചാ​ണ്ടി, സ​ജി ചെ​റി​യാ​ൻ, മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ്, തോമസ് മാർ കൂറിലോസ്, ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്, കെ. ​പി. യോ​ഹ​ന്നാ​ൻ, ത​ന്ത്രി അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ​ൻ ഭ​ട്ട​തി​രി, ഇ​മാം കെ. ​ജെ. സ​ലിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഗാ​യി​ക കെ.​എ​സ്. ചി​ത്ര, എം.​ജ​യ​ച​ന്ദ്ര​ൻ, സ്റ്റീ​ഫ​ൻ ദേ​വ​സി, മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​മാ​രാ​ർ, ഗി​ന്ന​സ് പ​ക്രു, സി. ​ജെ. കു​ട്ട​പ്പ​ൻ, സാ​ന​ന്ദ് ജോ​ർ​ജ്, ബെ​ന്യാ​മി​ൻ, കെ.​ആ​ർ. മീ​ര, ഡി.​സി. ര​വി, സ​തീ​ശ്കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts