മൂന്നു മാസത്തിനിടെ ആ​റ് ശൈ​ശ​വ വി​വാ​ഹ​ക്കേ​സ്, സ്ത്രീ​ധ​ന മ​ര​ണം മൂ​ന്ന്! സം​സ്ഥാ​ന​ത്ത് ശൈ​ശ​വ വി​വാ​ഹ​ങ്ങ​ളും സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ലു​ള​ള മ​ര​ണ​ങ്ങ​ളും ഭ​ർ​തൃ പീ​ഡ​ന കേ​സു​ക​ളും വ​ർ​ധി​ക്കു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന​ത്ത് ശൈ​ശ​വ വി​വാ​ഹ​ങ്ങ​ളും സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ലു​ള​ള മ​ര​ണ​ങ്ങ​ളും ഭ​ർ​തൃ പീ​ഡ​ന കേ​സു​ക​ളും വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ആ​കെ ആ​റ് ശൈ​ശ​വ വി​വാ​ഹ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം മാ​ർ​ച്ച് മാ​സ​ത്തോ​ടെ ത​ന്നെ ആ​റ് കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ 2019-ൽ ​ആ​റ് മ​ര​ണ​ങ്ങ​ളാ​ണ് ആ​കെ​യു​ണ്ടാ​യ​ത്. ഇ​തും മൂ​ന്ന് മാ​സ​ത്തി​നി​ടെ മൂ​ന്ന് കേ​സു​ക​ളാ​യി. 865 ഭ​ർ​തൃ​പീ​ഡ​ന കേ​സു​ക​ളു​മു​ണ്ടാ​യി.

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള​ള കേ​സു​ക​ളി​ലും മൂ​ന്ന് മാ​സ​ത്തി​നി​ടെ വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി സം​സ്ഥാ​ന പോ​ലീ​സ് ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റി​ന്‍റെ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള മ​ര​ണ​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണ​വും പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ്. മ​റ്റൊ​രു കേ​സ് തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തിരിക്കു ന്നത്.

ഭ​ർ​ത്താ​വിൽനിന്നും ഭ​ർ​തൃ കു​ടും​ബ​ത്തി​ൽ നി​ന്നു​മുള്ള പീ​ഡ​ന​ങ്ങ​ളും കൂ​ടു​ത​ൽ മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ട്ടു​മാ​ണ്. മ​ല​പ്പു​റ​ത്ത് 153 കേ​സു​ക​ളും, കോ​ഴി​ക്കോ​ട് 127 കേ​സു​ക​ളാ​ണ് ര​ജി​സ്്റ്റ​ർ ചെ​യ്ത​ത്. 15 കേ​സു​ക​ളു​ണ്ടാ​യ ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് കേ​സു​ക​ൾ.

കൊ​ല്ലം -96, തി​രു​വ​ന​ന്ത​പു​രം- 87, തൃ​ശൂ​ർ -85, എ​റ​ണാം​കു​ളം -43, ആ​ല​പ്പു​ഴ- 30, പ​ത്ത​നം​തി​ട്ട -23, കോ​ട്ട​യം -21, പാ​ല​ക്കാ​ട് -61, വ​യ​നാ​ട് -21, ക​ണ്ണൂ​ർ -79, കാ​സ​ർ​ഗോഡ് -25 എണ്ണം വീതം കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു.

ക​ഴി​ഞ്ഞ മാ​ർ​ച്ച് വ​രെ​യു​ള​ള മൂ​ന്ന് മാ​സ​ത്തി​നി​ടെ കു​ട്ടി​ക​ൾ​ക്കെ​തി​രെ 1217 കേ​സു​ക​ളും സ്ത്രീ​ക​ൾ​ക്കെ​തി​രെ 3863 മ​റ്റു ആ​ക്ര​മ​ണ കേ​സു​ക​ളും സം​സ്ഥാ​ന​ത്തു​ണ്ടാ​യി.

ഏ​ഴ് കു​ട്ടി​ക​ളാ​ണ് മൂ​ന്ന് മാ​സ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​ത്. ബ​ലാ​ൽ​സം​ഗ​ത്തി​നി​ര​യാ​യ​ത് 331 കു​ട്ടി​ക​ളാ​ണ്. 91 കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി.

503 ബ​ലാ​ൽ​സം​ഗ കേ​സു​ക​ൾ, 62 ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ കേ​സു​ക​ളും സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ണ്ടാ​യി. നി​യ​മം ക​ർ​ക്ക​ശ​മാ​ക്കി​യ​തി​ന് പു​റ​മെ മ​ത-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ ശൈ​ശ​വ വി​വാ​ഹം, സ്ത്രീ​ധ​നം, ദാ​ന്പ​ത്യ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തി​യതും കേ​സു​ക​ൾ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ കാരണമായിരു​ന്നു.

എ​ന്നാ​ൽ ഇത്തരം കേസുകൾ വീണ്ടും ത​ല​പൊ​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment