ര​ണ്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ മു​ത​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ..! പോ​ക്സോ​കേ​സി​ല്‍ പി​ടി​യി​ലാ​യ സി​പി​ഐ നേ​താ​വ് റി​മാ​ന്‍​ഡി​ല്‍

ചേ​ര്‍​ത്ത​ല: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

സി​പി​ഐ ചേ​ര്‍​ത്ത​ല തെ​ക്ക് മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്ന ചേ​ര്‍​ത്ത​ല തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍​ഡ് കു​റു​പ്പ​ന്‍​കു​ള​ങ്ങ​ര വി.​വി ഗ്രാം ​കോ​ള​നി​യി​ല്‍ സി.​വി സ​തീ​ശ​ന്‍ (51) ആ​ണ് അ​ര്‍​ത്തു​ങ്ക​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സലിംഗി​നി​ടെ വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഗൗ​ര​വ​മാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്.

ര​ണ്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ മു​ത​ല്‍ കു​ട്ടി​ക്കു​നേ​രേ അ​ക്ര​മം ന​ട​ത്തി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ര്‍​ത്തു​ങ്ക​ല്‍ സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍​സ്പ​ക്ട​ര്‍ പി.​ജി മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് വീ​ട്ടി​ല്‍ നി​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തത്.

സി​പി​ഐ കു​റു​പ്പം​കു​ള​ങ്ങ​ര ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സി.​വി സ​തീ​ശ​ന്‍ നി​ല​വി​ല്‍ ചേ​ര്‍​ത്ത​ല തെ​ക്ക് മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​വു​മാ​യി​രു​ന്നു.

അ​റ​സ്റ്റി​നെ തു​ട​ര്‍​ന്നു കൂ​ടി​യ അ​ടി​യ​ന്ത​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യോ​ഗം ഇ​യാ​ളെ പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്നു പു​റ​ത്താ​ക്കി.

Related posts

Leave a Comment