മൊബൈയിൽ ഉള്ളവരുടെ ശ്രദ്ധയ്ക്ക്..! മൊ​ബൈ​ല്‍ ​ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടി രിക്കേ വീടിനു മുകളിൽ നിന്ന് വീണ് പ​ത്താം​ക്ലാ​സു​കാ​ര​ന്‍ മ​രി​ച്ചു

deathഅടൂർ: വീ​ടി​ന്‍​റെ ടെ​റ​സി​ല്‍ നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ചു കൊ​ണ്ടി​രു​ന്ന പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി പാ​ര​പ്പ​റ്റ് ഇ​ടി​ഞ്ഞു വീ​ണു മ​രി​ച്ചു. കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ല്‍ തെ​ക്ക് താ​ഴേ​തി​ല്‍ ശ്രീ​ജ​ത്ത് ഭ​വ​നി​ല്‍ ശ​ശാ​ങ്ക​ന്‍ – ശ്രീ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ഭി​ജി​ത്താ​ണ് (14)മ​രി​ച്ച​ത്. അ​ങ്ങാ​ടി​ക്ക​ല്‍ എ​സ്എ​ന്‍​വി എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സി​മ​ന്‍​റി​ട്ട് ഉ​റ​പ്പി​ക്കാ​ത്ത പാ​ര​പ്പ​റ്റി​ല്‍ ചാ​രി നി​ന്ന് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ഭി​ജി​ത്ത്. ക​ട്ട ഇ​ള​കി താ​ഴെ കി​ണ​റ്റി​ന്‍റെ ക​ര​യി​ല്‍ ത​ല​യ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ പാ​ര​പ്പ​റ്റി​ലെ മ​റ്റു ക​ട്ട​ക​ളും ഇ​ള​കി അ​ഭി​ജി​ത്തി​ന്‍​റെ ത​ല​യി​ലും നെ​ഞ്ചി​ലും വീ​ണു.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​മ്മ ശ്രീ​കു​മാ​രി സം​ഭ​വം ക​ണ്ട് ബോ​ധ​മ​റ്റ് വീ​ണു. സ​ഹോ​ദ​ര​ന്‍ ശ്രീ​ജി​ത്ത് നാ​ട്ടു​കാ​രെ വി​ളി​ച്ചു കൂ​ട്ടി അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും അ​ഭി​ജി​ത്ത് മ​രി​ച്ചു. സെ​നി​ക​നാ​യ ശ​ശാ​ങ്ക​ന്‍ നാ​ട്ടി​ലെ​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും. എ​സ്.എൻ.വി ​സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​ണ് ശ്രീ​ജി​ത്ത്.

Related posts