എ​ഴു​ത്തു​കാ​രനും വി​മ​ർ​ശ​ക​നുമാ​യി​രു​ന്ന ജോ​സ​ഫ് പു​ലി​ക്കു​ന്നേ​ൽ അ​ന്ത​രി​ച്ചു; സം​സ്കാ​രം വെള്ളിയാഴ്ച രാ​വി​ലെ 11ന് ​ഭരണങ്ങാനത്തുള്ള സ്വന്തം സ്ഥാപനമായ ഓ​ശാ​ന​മൗ​ണ്ടി​ൽ

പാ​ലാ: എ​ഴു​ത്തു​കാ​രനും വി​മ​ർ​ശ​ക​നുമാ​യി​രു​ന്ന ജോ​സ​ഫ് പു​ലി​ക്കു​ന്നേ​ൽ (85) അ​ന്ത​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​ ഭരണങ്ങാനത്തെ വീട്ടിലായിരുന്നു അന്ത്യം. സം​സ്ക്കാ​രം വെള്ളിയാഴ്ച രാ​വി​ലെ 11ന് ​ഭരണങ്ങാനത്തുള്ള സ്വന്തം സ്ഥാപനമായ ഓ​ശാ​ന​മൗ​ണ്ടി​ൽ.

1932 ഏ​പ്രി​ൽ 14 ജ​നി​ച്ച അദ്ദേഹം സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി ​എ ഓ​ണേ​ഴ്സ് ബി​രു​ദം നേ​ടിയിരുന്നു. 1956 ൽ ​ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ൽ ല​ക്ച​റ​റാ​യി അദ്ദേഹം സേവനമനുഷ്ഠിച്ചു. 1967 ൽ ​ജോ​ലി ഉ​പേ​ക്ഷി​ച്ച ജോസഫ് 1969-76 കാ​ല​ഘ​ട്ട​ത്തി​ൽ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റു മെ​ന്പ​റാ​യി. 1975 ൽ ​ഗു​ഡ്സ​മ​രി​റ്റ​ൻ പ്രൊ​ജ​ക്ട് ഇ​ന്ത്യ ആ​രം​ഭി​ക്കുകയും 1975 ൽ ​ഓ​ശാ​ന മാ​സി​ക ആ​രം​ഭി​ക്കുകയും ചെയ്തിരുന്നു.

1982 ൽ ​കു​ട​യം​പ​ടി​യി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി സൗ​ജ​ന്യ സാ​ന്ത്വ​ന ശു​ശ്രൂ​ഷാ കേ​ന്ദ്രം ആ​രം​ഭി​ച്ചു. 1991ൽ ​ഇ​ത് ഇ​ട​മ​റ്റം ഓ​ശാ​ന​മൗ​ണ്ടി​ലേ​യ്ക്ക് മാ​റ്റി സ്ഥാ​പി​ച്ചു.

ഭാ​ര്യ പരേതയായ കൊച്ചുറാണി കാ​വാ​ലം മ​ണ്ഡ​ക​പ്പ​ള​ളി​ൽ കു​ടും​ബാ​ഗ​മാ​ണ്. മ​ക്ക​ൾ. റ​സീ​മ ജോ​ർ​ജ്, റീ​നി​മ അ​ശ​ക്, പ​രേ​ത​യാ​യ രാ​ഗി​മ ജോ​സ​ഫ്, രാ​ജു ജോ​സ​ഫ്, ര​തീ​മ ര​വി. മ​രു​മ​ക്ക​ൾ. ജോ​ർ​ജ് മാ​ത്യു വാ​ഴേ​പ​റ​ന്പി​ൽ ച​ങ്ങ​നാ​ശേ​രി, അ​ഡ്വ.​അ​ശോ​ക് എം ​ചെ​റി​യാ​ൻ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ എ​റ​ണാ​കു​ളം, അ​ഡ്വ.​കെ.​സി.​ജോ​സ​ഫ് കി​ഴ​ക്ക​യി​ൽ പാ​ലാ, ഷി​ജി വാ​ലേ​ത്ത് കോ​ല​ഞ്ചേ​രി, ര​വി ഡീ​സി കി​ഴ​ക്കേ​മു​റി​യി​ൽ, ഡി.​സി.​ബു​ക്സ് കോ​ട്ട​യം.

Related posts