മ്യൂസിക് ഡയറക്ടര്‍ അമ്മയെ ട്യൂണ്‍ പഠിപ്പിക്കുമ്പോള്‍ ഞാന്‍ മകളെ ട്യൂണ്‍ ചെയ്തു ! തന്റെ പ്രണയകഥ വെളിപ്പെടുത്തി ദീപക് ദേവ്…

മലയാളത്തിലെ പുതുതലമുറയിലെ മികച്ച സംഗീത സംവിധായകരിലൊരാളാണ് ദീപക് ദേവ്. ടോപ് സിംഗറില്‍ വിധികര്‍ത്താവായും അദ്ദേഹം എത്തുന്നുണ്ട്.

കുരുന്ന് ഗായകരെ പോത്സാഹിപ്പിക്കുന്ന ഷോയില്‍ എംജി ശ്രീകുമാറിനും അനുരാധയ്ക്കും മധു ബാലകൃഷ്ണനുമൊപ്പമായാണ് ദീപക് ദേവ് എത്തിയത്.

ഇടയ്ക്കിടയ്ക്ക് ജഡ്ജസിന് സര്‍പ്രൈസ് നല്‍കാറുണ്ട് മീനാക്ഷി. ടോപ് സിംഗറിലെ സ്‌പെഷല്‍ മൊമന്റ്‌സിന്റെ വീഡിയോയുമായെത്തിയിരിക്കുകയാണ് ദീപക് ദേവ്.

രേണുക ഗിരിജനെ പരിചയപ്പെടുത്തുന്ന വീഡിയോയായിരുന്നു ആദ്യം കാണിച്ചത്. ആലാപന മികവിലൂടെ ശ്രോതാക്കള്‍ക്ക് പരിചിതയായ ഗായികയാണ് രേണുക.

സംഗീത സംവിധായകനായ എജി അനിലും അഭിനേത്രിയായ സീമ ജി നായരും രേണുക ഗിരിജന്റെ സഹോദരങ്ങളാണ്.

രേണുക ഗിരിജന്റെ മകളായ സ്മിതയെയാണ് ദീപക് ദേവ് വിവാഹം ചെയ്തത്. താന്‍ സംഗീതമൊരുക്കിയ ക്രോണിക് ബാച്ചിലറില്‍ പാടാനുള്ള അവസരവും ദീപക് രേണുകയ്ക്ക് നല്‍കിയിരുന്നു.

ഇങ്ങനെയൊരു സര്‍പ്രൈസ് ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. രേണുകയുമായി വര്‍ഷങ്ങളായുള്ള പരിചയമുണ്ട്. മകളെ ദീപക് ദേവ് വിവാഹം ചെയ്തത് അറിഞ്ഞിരുന്നു എന്നായിരുന്നു എംജി ശ്രീകുമാര്‍ പറഞ്ഞത്.

രേണുകാന്റിയുടെ റെക്കോര്‍ഡിംഗിന് കമ്പനിയായിട്ട് വന്നതാണ് സ്മിത. അന്ന് ഞാന്‍ കീബോര്‍ഡ് പ്ലയറാണ്. അതിന്റെ മ്യൂസിക് ഡയറക്ടര്‍ അമ്മയെ ട്യൂണ്‍ പഠിപ്പിക്കുമ്പോള്‍ ഞാന്‍ മകളെ ട്യൂണ്‍ ചെയ്തു, അതേ സംഭവിച്ചുള്ളൂ എന്നായിരുന്നു ദീപക് ദേവ് പറഞ്ഞത്.

ദീപു ഇരിക്കുന്ന സ്റ്റേജില്‍ വരാനായതിന്റെ സന്തോഷമുണ്ട് തനിക്കെന്ന് രേണുക പറഞ്ഞിരുന്നു. ഇവിടത്തെ കുട്ടികളെക്കുറിച്ചൊക്കെ എന്നോട് ചോദിക്കാറുണ്ട്. അവരെയൊക്കെ നേരിട്ട് പരിചയപ്പെടുത്താനാവുന്നതില്‍ സന്തോഷമുണ്ടെന്നും ദീപക് പറഞ്ഞിരുന്നു.

എന്‍ഗേജ്‌മെന്റ് കഴിഞ്ഞിരിക്കുന്ന സമയത്തായിരുന്നു മരുമകന്‍ പാടാനായി വിളിച്ചത്. ക്രോണിക് ബാച്ചിലറിലേക്കായിരുന്നു ദീപക് രേണുകയെ ക്ഷണിച്ചത്.

വിവാഹം കഴിഞ്ഞ ശേഷമല്ലേ അതെന്ന് ദീപക് ചോദിച്ചപ്പോഴായിരുന്നു സ്മിതയെ വിളിച്ചത്. ഇത് ശരിക്കും ഷോക്കായെന്നായിരുന്നു ദീപക് പറഞ്ഞത്.

രാവിലെ സ്റ്റുഡിയോയിലേക്ക് പോവും. രാത്രിയാണ് വരുന്നത്. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ ഫോണ്‍ വിളിക്കണമെന്ന അവസ്ഥയായിരുന്നു എന്നായിരുന്നു സ്മിത പറഞ്ഞത്.

പ്രൊപ്പോസല്‍ സംഭവങ്ങളൊന്നുമുണ്ടായിരുന്നില്ല. അമ്മയുടെ കൂടെ വെറുതെ റെക്കോര്‍ഡിംഗിന് പോയതാണ്. അന്ന് അവള്‍ വേറെ കോളേജിലായിരുന്നു.

ക്ലാസ് കട്ട് ചെയ്ത് കാണാന്‍ പോവുന്നതിന്റെ ബുദ്ധിമുട്ട് മനസിലാക്കിയാണ് എന്റെ കോളേജില്‍ അഡ്മിഷന്‍ ശരിയാക്കിക്കൊടുത്തത്.

സ്മിതയും പാടാറുണ്ട്. ഇരുവരും ഒന്നിച്ചായിരുന്നു പറയാതെ അറിയാതെ എന്ന ഗാനം ആലപിച്ചത്.

ഈ സര്‍പ്രൈസിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കില്‍ പാട്ട് പഠിച്ചേനെ. ഇവര്‍ക്കൊപ്പം സ്റ്റേജില്‍ നില്‍ക്കാനായതിന്റെ സന്തോഷം രേണുകയും പ്രകടിപ്പിച്ചു.

Related posts

Leave a Comment