യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ച സം​ഭ​വം; വി​ട്ട​യ​ച്ച ഡോ​ക്ട​ര്‍​മാ​രെ ചോ​ദ്യം ചെ​യ്യും

പാ​ല​ക്കാ​ട്: യാ​ക്ക​ര ച​ന്ദ​ന​ക്കു​റി​ശ്ശി​യി​ലെ ത​ങ്കം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സാ​പി​ഴ​വ് മൂ​ലം യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ച ഡോ​ക്ട​ര്‍​മാ​രെ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചോ​ദ്യം ചെ​യ്യും. അ​ജി​ത്, പ്രി​യ​ദ​ര്‍​ശി​നി, നി​ള എ​ന്നീ ഡോ​ക്ട​ര്‍​മാ​രെ​യാ​ണ് ചോ​ദ്യം ചെ​യ്യു​ക.

സം​ഭ​വ​ത്തി​ല്‍ ചി​കി​ത്സാ പി​ഴ​വു​ണ്ടാ​യെ​ന്ന മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഡോ​ക്ട​ര്‍​മാ​രെ അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​നാ​ണ് പ്രസവത്തിനു പിന്നാലെ ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഐ​ശ്വ​ര്യ​യു​ടെ ന​വ​ജാ​ത​ശി​ശു മ​രി​ച്ച​ത്. 

ഒ​രു ദി​വ​സ​ത്തി​ന് ശേ​ഷം ഐ​ശ്വ​ര്യ​യും മ​ര​ണ​പ്പെ​ട്ടു. ചി​കി​ത്സാ​പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​തേ​സ​മ​യം ഐ​ശ്വ​ര്യ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ഇ​ന്നു 11ന് ​മാ​ധ്യ​മ​ങ്ങ​ളെ കാ​ണും.

Related posts

Leave a Comment