വാക്‌സിന്‍ എടുത്തവരിലും ഡെല്‍റ്റ പടര്‍ന്നു പിടിക്കുന്നു ! വീട്ടിലെ മറ്റ് അംഗങ്ങളിലേക്കും പടരും; ഇതുവരെയുള്ള ധാരണകളെ പൊളിച്ചെഴുതി പുതിയ പഠനം…

കോവിഡിന്റെ ഡെല്‍റ്റ വകഭേദം വാക്‌സിന്‍ എടുത്തവരില്‍ നിന്ന് വീട്ടിലെ മറ്റ് അംഗങ്ങളിലേക്ക് എളുപ്പം പടരുമെന്ന് പുതിയ പഠനം.

വാക്‌സിന്‍ എടുത്തവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരില്ലെന്ന ധാരണയാണ് ഇതുവരെ നിലനിന്നിരുന്നത്. എന്നാല്‍ പുതിയ പഠനം എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്നതാണ്.

വാക്സിന്‍ എടുത്തവരിലും എങ്ങനെയാണ് ഡെല്‍റ്റ വേരിയന്റ് പടരുന്നതെന്ന് വിശദീകരിക്കുന്നതാണ് പഠനം. വാക്സിന്‍ എടുത്തവരില്‍ അണുബാധ വളരെപ്പെട്ടെന്ന് ഇല്ലാതാകുമെങ്കിലും വൈറല്‍ ലോഡ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് സമാനമായി തുടരുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

രോഗം ബാധിച്ച ആളുകളില്‍ നിരന്തരം നടത്തിയ പഠനത്തിന്റെ ഫലമായാണ് വാക്സിന്‍ എടുത്തവരില്‍ നിന്ന് വീടുകളില്‍ ഉള്ളവരിലേക്ക് രോഗബാധ പകരുമെന്ന് കണ്ടെത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. അനിക സിങ്കനായഗം പറഞ്ഞു.

വാക്സിന്‍ എടുത്തവരിലേക്കും ഇത്തരത്തില്‍ വൈറസ് പകരുമെന്നാണ് കണ്ടെത്തല്‍.അതേസമയം വാക്സിനെടുത്തവര്‍ക്ക് വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യത കുറവാണെന്നും പഠനത്തില്‍ പറയുന്നു.

കോവിഡ് തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം വാക്സിനേഷന്‍ തന്നെയാണെന്നും വൈറസ് ബാധമൂലം ഗുരുതര രോഗാവസ്ഥ ഉണ്ടാകുന്നത് തടയാന്‍ ബൂസ്റ്റര്‍ ഷോട്ട്സ് എടുക്കണമെന്ന് ഗവേഷകര്‍ പറയുന്നു. ഇംപീരിയല്‍ കോളജ് ലണ്ടനിലെ ഗവേഷകരാണ് പഠനം നടത്തിയത്.

Related posts

Leave a Comment