വേനൽ മഴയിൽ കൊ​ല്ല​ത്ത് ഡ​ങ്കി​പ്പ​നി ബാ​ധി​ത​ർ വ​ർ​ധി​ക്കു​ന്നു; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി ആരോഗ്യ വകുപ്പ്


കൊ​ല്ലം: ജി​ല്ല​യി​ൽ ഡ​ങ്കി​പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. 32 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ വാ​ടി, കൈ​ക്കു​ള​ങ്ങ​ര ഭാ​ഗ​ങ്ങ​ൾ, ഇ​ട​മു​ള​യ്ക്ക​ൽ, ഏ​രൂ​ർ, പു​ന​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൻ്റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ദ്രു​ത​ക​ർ​മ സേ​ന രൂ​പീ​ക​രി​ച്ചു.​

ജി​ല്ല​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി കേ​ന്ദ്ര​ങ്ങ​ളി​ൽ ഡ​ങ്കി​പ്പ​നി സ​ർ​വൈ​ല​ൻ​സ് ആ​രം​ഭി​ച്ചു.​ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നാ​പു​ര​ത്ത് എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment