ഡീ​സ​ലി​ൽ വെ​ള്ളം​ക​ല​ർ​ന്നു; കൊ​ടു​വാ​യൂ​രി​ൽ പമ്പ് താ​ത്കാ​ലി​ക​മാ​യി അ​ട​പ്പി​ച്ചു; മായം കലർന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

കൊ​ടു​വാ​യൂ​ർ: ഡീ​സ​ലി​ൽ വെ​ള്ളം​ക​ല​ർ​ന്നെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നു കൊ​ടു​വാ​യൂ​ർ പി​ട്ടു​പീ​ടി​ക​യി​ലെ പ​ന്പ് പോ​ലീ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​പ്പി​ച്ചു. പ​ന്പി​ൽ​നി​ന്നും ഡീ​സ​ൽ അ​ടി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ യ​ന്ത്ര​ത്ത​ക​രാ​ർ ഉ​ണ്ടാ​യ​താ​യു​ള്ള പ​രാ​തി​യി​ലാ​ണ് പു​തു​ന​ഗ​രം പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ഓ​ട്ടോ, കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ സ്റ്റാ​ർ​ട്ടിം​ഗ് ട്ര​ബി​ളും യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ പെ​ട്ടെ​ന്നു നി​ല്ക്കു​ക​യു​മാ​യി​രു​ന്നു. വാ​ഹ​ന​ഉ​ട​മ​ക​ൾ പ​ന്പ് ഓ​പ്പ​റേ​റ്റ​ർ​ക്കു വി​വ​രം ന​ല്കു​ക​യും പു​തു​ന​ഗ​രം പോ​ലീ​സെ​ത്തി ഡീ​സ​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ വെ​ള്ളം ക​ല​ർ​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ന്ധ​ന​വി​ത​ര​ണം നി​ർ​ത്തി പ​ന്പ് അ​ട​പ്പി​ച്ചു. ഡീ​സ​ൽ ടാ​ങ്കി​ൽ വെ​ള്ളം ക​ല​ർ​ന്ന​ത് എ​ങ്ങ​നെ​യെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. മൊ​ബൈ​ൽ ഇ​ന്ധ​ന പ​രി​ശോ​ധ​ന വാ​ഹ​നം സ്ഥ​ല​ത്തെ​ത്തി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷ​മേ പ​ന്പ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളൂ.

കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലു​ള്ള ഏ​ക പ​ന്പ് അ​ട​ച്ച​തോ​ടെ പ്ര​ദേ​ശ​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ പു​തു​ന​ഗ​രം പ​ന്പി​ലേ​ക്കാ​ണ് ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ പോ​കു​ന്ന​ത്.

Related posts