പി. ​കെ. ശ​ശി​യു​ടെ കാ​ര്യ​ത്തി​ൽ സി​പി​എം  ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണമെന്ന് ബി​ജെ​പി

പാ​ല​ക്കാ​ട്: പി.​കെ.​ശ​ശി എം​എ​ൽ​എ ക്കെ​തി​രെ​യു​ള്ള സി​പി​എം അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ അ​ഡ്വ.​ഇ.​കൃ​ഷ്ണ​ദാ​സ് ആ​രോ​പി​ച്ചു.ഡി​വൈ​എ​ഫ്ഐ വ​നി​താ ജി​ല്ല ക​മ്മി​റ്റി അം​ഗം പ​രാ​തി ബോ​ധി​പ്പി​ച്ച് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​രി​ക്കു​ന്നു.

സി​പി​എം നി​യോ​ഗി​ച്ച ര​ണ്ട് അം​ഗ പാ​ർ​ട്ടി ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞി​ട്ടും, ആ​രോ​പ​ണ വി​ധേ​യ​നാ​യ എം​എ​ൽ​എ​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യും എ​ടു​ക്കു​വാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പാ​ർ​ട്ടി അ​ന്വേ​ഷ​ണം വൈ​കി​പ്പി​ക്കു​ന്ന​ത് ബോ​ധ​പൂ​ർ​വ്വ​മാ​ണ്. പ​രാ​തി​ക്ക് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ ഒ​രു വി​ഭാ​ഗം ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളെ വേ​ട്ട​യാ​ടു​ന്ന​ത് കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത ന​ട​പ​ടി​യാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

Related posts