കോ​ണ്‍​ഗ്ര​സ് വി​ട്ട് എ​ല്‍​ഡി​എ​ഫി​ല്‍  ചേ​ര്‍​ന്ന വീ​ട്ട​മ്മ​ക്ക് മ​ര്‍​ദ​നം; കോൺഗ്രസ് യൂത്തൻമാരുടെ അതിക്രമം 50 കഴിഞ്ഞ സ്ത്രീയോട്;തടയാനെത്തി യ മകളെയും വിടാതെ അക്രമം


വെ​ള്ള​റ​ട: കോ​ണ്‍​ഗ്ര​സ് വി​ട്ട് എ​ല്‍​ഡി​എ​ഫി​ല്‍ ചേ​ര്‍​ന്ന ദ​ളി​ത് വീ​ട്ട​മ്മ​യ്ക്ക് മ​ർ​ദ​നം. വെ​ള്ള​റ​ട കോ​ട്ട​യം​വി​ള ഷാ​നു​ഭ​വ​നി​ല്‍ സ്റ്റ​ല്ലാ​മേ​ബ​ല്‍ (50) നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

വ​ര്‍​ഷ​ങ്ങ​ളാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​യാ​യി​രു​ന്ന സ്റ്റ​ല്ലാ​മേ​ബ​ല്‍ കോ​ണ്‍​ഗ്ര​സ് വി​ട്ട് എ​ല്‍ ഡി ​എ​ഫി​ല്‍ ചേ​ര്‍​ന്ന​താ​ണ് ആ​ക്ര​മ​ണ​കാ​ര​ണം.

കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ലോ​ളം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

മ​ര്‍​ദ​ന​മേ​റ്റ് കു​ഴ​ഞ്ഞ് വീ​ണ സ്റ്റ​ല്ലാ​മേ​ബ​ലി​നെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച മ​ക​ളേ​യും ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കോ​ണ്‍​ഗ്ര​സ് കി​ളി​യൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ആര്‍. അ​ശോ​ക്, വി.​പി. വി​ജ​ന്‍ എ​ന്നി​ര്‍​ക്കെ​തി​രെ വെ​ള്ള​റ​ട പോ​ലീ​സ് കേ​സെ​ടു​ത്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്റ്റ​ല്ലാ​മേ​ബി​ൾ വെ​ള്ള​റ​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment