കൊരട്ടിയിൽ ബൈ​ക്കി​ൽ നി​ന്നുതെ​റി​ച്ചു​വീ​ണ് യു​വാ​വിന് ദാരുണാന്ത്യം; വളവിൽ ബസ് ആളെകയറ്റുന്നതിനിടെ പുറകിലിടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണം

കൊ​ര​ട്ടി: വാ​പ്പ​റ​ന്പി​ൽ ബൈ​ക്കി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ യു​വാ​വ് മ​രി​ച്ചു. നെ​ല്ലി​പ്പി​ള്ളി ബേ​ബി മ​ക​ൻ ഡീ​സ​ണ്‍ (23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു​രാ​വി​ലെ 8.30നാ​ണ് അ​പ​ക​ടം. ചാ​ല​ക്കു​ടി​യി​ൽ നി​ന്നും വെ​സ്റ്റ് കൊ​ര​ട്ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് വാ​പ്പ​റ​ന്പി​ൽ വ​ള​വി​ൽ നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റു​ക​യാ​യി​രു​ന്നു. പു​റ​കെ ബൈ​ക്കി​ൽ വ​ന്ന ഡീ​സ​ൺ പെ​ട്ടെ​ന്ന് ബൈ​ക്ക് ബ്രേ​ക്ക് ചെ​യ്ത​പ്പോ​ൾ ബൈ​ക്കി​ൽ നി​ന്ന് തെ​റി​ച്ച് റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ബൈ​ക്ക് ബ​സി​ന്‍റെ അ​ടി​യി​ലേ​ക്കും പോ​യി.

റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ​പ്പോ​ഴു​ണ്ടാ​യ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണം. ഗ​ൾ​ഫി​ലാ​യി​രു​ന്ന ഡീ​സ​ൺ അ​വി​ടു​ത്തെ ജോ​ലി അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലെ​ത്തി​യി​ട്ട് കു​റ​ച്ച് നാ​ളു​ക​ളെ ആ​യു​ള്ളു. അ​മ്മ: ജോ​ളി. സ​ഹോ​ദ​ര​ൻ: ഡെ​യ്മി. കൊ​ര​ട്ടി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts