ആഴ്ചയില്‍ ഒരു അവധി എങ്കിലും… പോലീസ് സ്‌റ്റേഷനെക്കുറിച്ച് അറിയാത്തവരാണ് പരിഷ്‌കാരങ്ങളുമായി എത്തുന്നതെന്ന് അസി. കമ്മീഷണര്‍; ഇടത് അനുകൂല പോലീസ് അസോ. സമ്മേളനത്തില്‍ സര്‍ക്കാറിനെതിരേ വിമര്‍ശനം

സ്വ​ന്തം​ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: ഇ​ട​ത് സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രേ വി​മ​ര്‍​ശ​നം. സ​മ്മേ​ള​ന​ത്തി​ല്‍ അ​തി​ഥി​ക​ളാ​യെ​ത്തി​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് സേ​ന​യ്ക്കു​ള്ളി​ലെ യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍ വെ​ട്ടി​ത്തുറ​ന്ന് പ​റ​ഞ്ഞ​ത്.

അ​സോ​സി​യേ​ഷ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചെ​ങ്കി​ലും തു​ട​ര്‍​ന്നു ന​ട​ന്ന ച​ര്‍​ച്ച​ക​ളി​ലൊ​ന്നും ഈ ​വി​മ​ര്‍​ശ​ന​ങ്ങ​ളെ ഏ​റ്റു​പി​ടി​ച്ചു​ള്ള വി​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ല്ല. പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് സി​റ്റി ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രേ എ​സ്പിയും അ​സി. ക​മ്മീ​ഷ​ണ​റും വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച​ത്.

സ​ര്‍​ക്കാ​ര്‍ വി​ജി​ല​ന്‍​സി​നെ വേ​ണ്ട​ത്ര പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യാ​ണ് കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ എ​സ്പി കെ.​സു​നി​ല്‍​ബാ​ബു രം​ഗ​ത്തെ​ത്തി​യ​ത്. വി​ജി​ല​ന്‍​സി​ല്‍ ത​സ്തി​ക അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ന​ല്‍​കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ജി​ല​ന്‍​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന എ​സ്ഐ റാ​ങ്കി​ലു​ള്ള​വ​ര്‍​ക്ക് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പ്ര​മോ​ഷ​ന്‍ ന​ല്‍​കി സി​ഐ​മാ​രാ​ക്കി​യെ​ങ്കി​ലും അ​തി​നോ​ടൊ​പ്പ​മു​ള്ള മ​റ്റു ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

എ​സ​്ഐ റാ​ങ്കി​ലു​ള്ള​വ​രെ സി​ഐ റാ​ങ്കി​ലേ​ക്ക് ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും അ​വ​ര്‍​ക്ക് ഡ്രൈ​വ​റേ​യോ മ​റ്റു സ്റ്റാ​ഫു​ക​ളേ​യോ ആ​ണ് ഇ​തു​വ​രേ​യും അ​നു​വ​ദി​ക്കാ​ത്ത​ത് . നേ​ര​ത്തെ​യു​ള്ള സി​ഐ​മാ​ര്‍​ക്ക് അ​നു​വ​ദി​ച്ച സ്റ്റാ​ഫാ​ണു പു​തു​താ​യി സി​ഐ റാ​ങ്കി​ലെ​ത്തി​യ​വ​ര്‍​ക്കു​മു​ള്ള​ത്.

പൊ​തു​വേ കേ​സു​ക​ള്‍ കൂ​ടു​ത​ലു​ള്ള വി​ജി​ല​ന്‍​സി​ല്‍ കൂ​ടു​ത​ല്‍ ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും പോ​ലീ​സ് അ​സോ​സി​യേ​ഷ​നും സ​ര്‍​ക്കാ​റി​നെ അ​റി​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന​റി​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് പ​രി​ഷ്‌​കാ​ര​ങ്ങ​ളു​മാ​യെ​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ ട്രാ​ഫി​ക് സൗ​ത്ത് അ​സി. ക​മ്മീഷ​ണ​ര്‍ കെ.​പി. അ​ബ്ദു​ള്‍ റ​സാ​ക്ക് പ​റ​ഞ്ഞ​ത് . ഇ​പ്പോ​ള്‍ സി​ഐ​മാ​രെ എ​സ്എ​ച്ച്ഒ (സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍) മാ​രാ​ക്കി .

എ​ന്നാ​ല്‍ ജോ​ലി ഭാ​ര​മു​ള്ള സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​പ്പോ​ഴും എ​സ്‌​ഐ​മാ​രാ​ണ് എ​സ്എ​ച്ച്ഒ​മാ​ര്‍. എ​സ്എ​ച്ച്ഒ​മാ​ര്‍ സി​ഐ​മാ​രാ​യു​ള്ള സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ കൊ​ല​പാ​ത​കം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ലി​യ കേ​സു​ക​ള്‍ സി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ഉ​ന്ന​ത​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നി​ര്‍​ദേ​ശം.

ആ​ദ്യ ദി​വ​സ​ത്തെ അ​ന്വേ​ഷ​ണം ക​ഴി​ഞ്ഞ് കേ​സ് ഡ​യ​റി കൈ​മാ​റി​യാ​ല്‍ സി​ഐ​യു​ടെ ജോ​ലി ക​ഴി​ഞ്ഞു. പ്ര​തി​യെ ക​ണ്ടെ​ത്ത​ലും തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്ക​ലു​മെ​ല്ലാം പ​രി​ച​യ സ​മ്പ​ത്ത് കു​റ​ഞ്ഞ എ​സ്എ​ച്ച്ഒ​മാ​ര്‍ ചെ​യ്യ​ണം. ഇ​പ്ര​കാ​രം അ​ന്വേ​ഷി​ക്കു​ന്ന എ​ല്ലാ കേ​സു​ക​ളി​ലും കോ​ട​തി​യി​ല്‍നി​ന്ന് പി​ന്നീ​ട് പോ​ലീ​സി​ന് പ​ഴി കേ​ള്‍​ക്കേ​ണ്ടി വ​രും.

കൂ​ടാ​തെ സ്‌​റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ആ​ളെ തി​കയാതെ ഇ​രി​ക്കു​മ്പോ​ഴാ​ണ് പി​ങ്ക് പോ​ലീ​സ്, ചൈ​ല്‍​ഡ് ഫ്ര​ണ്ട്‌​ലി സ്‌​റ്റേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​ത്. അ​തി​നും സ്‌​റ്റേ​ഷ​നി​ല്‍നി​ന്ന് ആ​ളെ ന​ല്‍​ക​ണം. പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​വ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. സ്‌​റ്റേ​ഷ​ന്‍റെ കാ​ര്യ​ങ്ങ​ര്‍ അ​റി​യാ​ത്ത​വ​രാ​ണ് ഇ​ത്ത​രം പ​രി​ഷ്‌​കാ​ര​ങ്ങ​ളു​മാ​യെ​ത്തു​ന്ന​ത്.

ജോ​ലി ഭാ​രം കാ​ര​ണം മു​പ്പ​ത് വ​യ​സി​ല്‍ താ​ഴെ​യു​ള്ള എ​സ്‌​ഐ മാ​ര്‍​ക്ക് മാ​ന​സി​ക​സ​മ്മ​ര്‍​ദ്ദം കൂ​ടു​ത​ലാ​ണ്. ഒ​രു അ​വ​ധി എ​ങ്കി​ലും ആ​ഴ്ച​യി​ല്‍ ന​ല്‍​കി​യാ​ല്‍ പ​രി​ഹ​രി​ക്കാ​വു​ന്ന പ്ര​ശ്‌​ന​മാ​ണി​ത്. പോ​ലീ​സ് സേ​ന ഇ​പ്പോ​ഴും കൊ​ളോ​ണി​യ​ല്‍ സം​സ്‌​കാ​ര​ത്തി​ല്‍ നി​ന്ന് മു​ക്ത​മാ​യി​ട്ടി​ല്ല. ലോ​ക​ത്തു​ള്ള മു​ഴു​വ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും പോ​ലീ​സ്് കാ​ക്കി ഉ​പേ​ക്ഷി​ച്ചു. യൂ​ണി​ഫോം പ​രി​ഷ്‌​ക​ര​ണ ക​മ്മി​റ്റി കാ​ക്കി മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണി​പ്പോ​ഴു​മു​ള്ള​ത് . എ​ത്ര നാ​ള്‍ വേ​ണ​മെ​ങ്കി​ലും ക​ഴു​കാ​തെ​യി​ടാം എ​ന്ന​തി​ന​പ്പു​റം ഒ​രു പ്ര​യോ​ജ​ന​വും ഇ​ല്ല.

യൂ​ണി​ഫോം മാ​റ്റം അ​നു​വ​ദി​ക്കാത്ത​തി​ന് കാ​ര​ണം അ​വ​ര്‍ കൊ​ളോ​ണി​യ​ല്‍ സം​സ്‌​കാ​ര​ത്തി​ന്‍റെ പിടിയിലാ​യ​ത് കൊ​ണ്ടാ​ണ്. 60 വ​യ​സി​ല്‍ സ​ര്‍​വീ​സ് ക​ഴി​ഞ്ഞ് മൂ​ന്നും നാ​ലും വ​ര്‍​ഷം ക​ഴി​യു​മ്പോ​ഴാ​ണ് ഐ​പി​എ​സ് ഔ​ദാ​ര്യം പോ​ലെ ന​ല്‍​കു​ന്ന​ത്. ഐ​പി​എ​സ് ആ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ലെ​ന്നും അ​ത് ജോ​ലി ചെ​യ്യു​ന്ന​തി​നു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും റ​സാ​ക്ക് പ​റ​ഞ്ഞു.

Related posts