തുടൽ പൊട്ടിച്ചിറങ്ങിയ പോമറേനിയൻ വഴി നീളെ നാട്ടുകാരെ കടിച്ചു കീറി; പിന്നീട് ചത്തനിലയിൽ കണ്ട നായെ പോ​സ്റ്റ്മോ​ർ​ട്ടം  ചെയ്തപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം


മു​ഹ​മ്മ: ക​ഴി​ഞ്ഞ ദി​വ​സം മാ​വി​ൻ ചു​വ​ട് ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ നി​ന്ന് തു​ട​ൽ പൊ​ട്ടി​ച്ച് പു​റ​ത്തി​റ​ങ്ങി 11 പേ​രെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും തെ​രു​വു​നാ​യ്ക്ക​ളെ​യും ക​ടി​ച്ചു മു​റി​വേ​ൽ​പ്പി​ച്ച പോ​മ​റേ​നി​യ​ൻ നാ​യ​യെ മു​ഹ​മ്മ ജം​ഗ്ഷ​ന് കി​ഴ​ക്ക് ഭാ​ഗ​ത്താ​യി ച​ത്ത അ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി.

തി​രു​വ​ല്ല വെ​റ്റി​ന​റി ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത​പ്പോ​ൾ പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ക​ടി​യേ​റ്റ വ്യ​ക്തി​ക​ളേ​യും മൃ​ഗ​ങ്ങ​aളേ​യും ഉ​ട​ൻ വാ​ക്സി​നേ​ഷ​ന് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

തെ​രു​വു​നാ​യ്ക്ക​ൾ​ക്കും ക​ടി​യേ​റ്റി​രി​ക്കാ​മെ​ന്ന​തി​നാ​ൽ ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്.

Related posts

Leave a Comment