യജമാനൻ മരിച്ചതറിയാതെ  ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ആ​ശു​പ​ത്രി​ക്ക് പു​റ​ത്ത് കാ​ത്തി​രുന്ന് നാ​യ; ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ക​ഥയിങ്ങനെ..

ഉ​ട​മ​യോ​ടു​ള്ള സ്‌​നേ​ഹം നി​മി​ത്തം ലോ​ക​ത്തെ ഏറ്റവും ക​ര​യി​ച്ചു​ക​ള​ഞ്ഞ ഒ​രുനാ​യ ആ​ണ​ല്ലൊ ഹ​ച്ചി​ക്കോ. ത​ന്‍റെ യജമാനന്‍റെ മ​ര​ണം അ​റി​യാ​തെ ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ലെ ഷി​ബു​യ സ്റ്റേ​ഷ​ന് പു​റ​ത്ത് മാസങ്ങൾ കാ​ത്തി​രു​ന്ന ആ ​നാ​യ ഇ​ന്നും ഒ​രു നൊ​മ്പ​ര​മാ​ണ്.

അതുപോലെ തന്നെ നൊമ്പരപ്പെടുത്തുന്ന ഒരു കഥ ഫിലിപ്പൻസിലും. ത​ന്‍റെ ഉ​ട​മ മ​രി​ച്ച​ത​റി​യാ​തെ ഒ​രു​വ​ര്‍​ഷ​ത്തോ​ളം ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ല്‍ ഒ​രുനാ​യ കാ​ത്തു​കി​ട​ന്നു.

മോ​ര്‍​ഗ​ന്‍ എ​ന്നാ​ണ്  നാ​യ​യു​ടെ പേ​ര്. ഈ ​നാ​യ​യു​ടെ ഉ​ട​മ​യെ കോ​വി​ഡ് മൂ​ലം ക​ലൂ​ക്ക​നി​ലെ മ​നി​ല സെ​ന്‍​ട്ര​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ണ്ടാ​യി.

നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍, അ​ദ്ദേ​ഹം മ​രി​ച്ചു​പോ​യി. ഇ​ക്കാ​ര്യം അ​റി​യാ​തെ ആ ​നാ​യ ഉ​ട​മ​യേ​യും കാ​ത്ത് ആ ​ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ല്‍​ത​ന്നെ രാ​വും പ​ക​ലും കി​ട​ന്നു.

ഉ​ട​മ​യു​ടെ കു​ടും​ബം ഈ ​നാ​യ​യേ ത​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രും അ​വ​നെ അ​വി​ടെ നി​ന്നുമാ​റ്റി. എ​ന്നാല്‍ എ​ല്ലാ​ത്ത​വ​ണ​യും അ​വ​ന്‍ തിരിച്ചെത്തി ത​ന്‍റെ യ​ജ​മാ​ന​ന്‍ അ​വ​സാ​ന​മാ​യി ക​യ​റി​യ വാ​തി​ലി​നു​പു​റ​ത്ത് കാ​ത്തു​നി​ന്നു.

മോ​ര്‍​ഗ​ന്‍റെ ക​ഥ പ​തി​യെ വ്യാ​പി​ക്കാ​ന്‍ തു​ട​ങ്ങി. അ​വ​ന്‍റെ അ​ച​ഞ്ച​ല​മാ​യ സ്‌​നേ​ഹം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന ഓ​രോ​രു​ത്ത​രു​ടെ​യും ഹൃ​ദ​യ​ത്തെ​തൊ​ട്ടു. ഡോ​ക്ട​ര്‍​മാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, മെ​ഡ്റെ​പ്സ്, ഗാ​ര്‍​ഡു​ക​ള്‍, ആശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ രോ​ഗി​ക​ള്‍ ഒ​ക്കെ അ​വ​ന് ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ ആ​രം​ഭി​ച്ചു.

അ​ധി​കൃ​ത​രെ അ​റി​യി​ച്ചാ​ല്‍ ഒ​രു​പ​ക്ഷേ ഈ ​നാ​യ​യേ അവർ ദ​യാ​വ​ധം ചെ​യ്‌​തേ​ക്കാം എ​ന്ന് തി​രി​ച്ച​റി​ഞ്ഞ ഇ​വ​രാ​രും ഈ ​നാ​യ​യെ കു​റി​ച്ച് ഒ​രു പ​രാ​തി​യും ന​ല്‍​കി​യി​ല്ല. ഒ​ടു​വി​ല്‍ ഫി​ലി​പ്പീ​ന്‍​സി​ലെ മൃ​ഗ​ക്ഷേ​മ ചാ​രി​റ്റി​യാ​യ ആ​നി​മ​ല്‍ കിം​ഗ്ഡം ഫൗ​ണ്ടേ​ഷ​ന്‍ (എ​കെ​എ​ഫ്) മോ​ര്‍​ഗ​നെ ര​ക്ഷി​ക്കാ​നാ​യി രം​ഗ​ത്തി​റ​ങ്ങി.

അ​വ​ര്‍ അ​വ​നെ മ​റ്റൊ​രി​ട​ത്തേ​യ്ക്ക് മാ​റ്റി. വേ​ണ്ട പ​രി​ച​ര​ണം ന​ല്‍​കു​മെ​ന്നും പു​തി​യൊ​രു വീ​ട് അ​വ​നാ​യി ഉ​ട​ന്‍ ക​ണ്ടെ​ത്തു​മെ​ന്നും എ​കെ​എ​ഫ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment