മൃഗ​ങ്ങ​ളോ​ടു​ള്ള ഇതിലും വലിയ ക്രൂരത സ്വപ്‌നങ്ങളില്‍ മാത്രം! വ​ള​ർ​ത്തു​നാ​യ​യെ കാ​റി​ൽ കെ​ട്ടി​വ​ലി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ; നായയെ ഉപേക്ഷിക്കാനുള്ള കാരണത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ജീ​വ​നു​ള്ള നാ​യ​യുടെ ക​ഴു​ത്തി​ല്‍ കുരുക്കിട്ടു കാ​റി​നു പി​ന്നി​ല്‍ കെ​ട്ടി റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു കൊടുംക്രൂരത.

കു​ന്നു​ക​ര ചാ​ലാ​ക്ക-കു​ത്തി​യ​തോ​ട് റോ​ഡി​ല്‍ ഇന്നലെ രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു മൃഗസ്നേഹികളുടെ നെഞ്ചുലച്ച സം​ഭ​വം. ടാ​ക്സി കാ​റി​ന്‍റെ പിന്നിലാണു നാ​യ​യെ കെട്ടിവലിച്ചത്.

കു​റെദൂ​രം കാ​റി​നു പി​ന്നാ​ലെ ഓ​ടി​യ നാ​യ കു​ഴ​ഞ്ഞു വീ​ണി​ട്ടും ഡ്രൈ​വ​ർ കാ​ർ നി​ർ​ത്തിയില്ല.
ഒടുവിൽ പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു.

നായയോടുള്ള ക്രൂരതയെ ചോദ്യംചെയ്ത യു​വാ​വിനോടു “പട്ടി ചത്താൽ നിനക്ക് എന്താടാ…’ എന്നു ചോദിച്ചു കാർ ഡ്രൈ​വ​ര്‍ ത​ട്ടി​ക്ക​യ​റി. നായയെ പിന്നീടു വഴിയിൽ ഉപേക്ഷിച്ചു ഡ്രൈവർ സ്ഥലംവിട്ടു.

യുവാവ് പകർത്തിയ മൊ​ബൈ​ൽ ദൃ​ശ്യങ്ങൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈറലായി. നായയെ കെട്ടിവലിക്കുന്നതു കണ്ടു മറ്റൊരു നായ കാറിനു പിന്നാലെ അസ്വസ്ഥതയോടെ ഓടുന്നതും വീഡിയോയിൽ കാണാം.

മൃ​ഗസ്നേ​ഹി​ക​ള്‍ ഇടപെട്ടതിനെത്തുടർന്നു കാ​ര്‍ ഉ​ട​മ കൂടിയ ഡ്രൈവർ നെടുന്പാശേരി പുത്തൻവേലിക്കര സ്വ​ദേ​ശി യൂ​സ​ഫി​നെ ചെ​ങ്ങ​മ​നാ​ട് പോലീസ് അറസ്റ്റ് ചെയ്തു.

മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ ക്രൂ​ര​ത ത​ട​യ​ല്‍ നി​യ​മം സെ​ക്ഷ​ന്‍ 11 എ, ​ബി പ്ര​കാ​ര​വും ഐ​പി​സി 428 പ്ര​കാ​ര​വു​മാ​ണ് കേ​സ്. മൂ​ന്നു മാ​സം വരെ ത​ട​വുശി​ക്ഷ ല​ഭി​ക്കാം.

ഒരുവർഷം മുന്പ് വീട്ടിൽ വന്നുകയറിയ പെൺനായയാണിതെന്നും മറ്റു നായകളുടെ ശല്യം കാരണം ഉപേക്ഷിക്കാൻ കൊണ്ടുപോകുകയായിരുന്നെന്നും ഡ്രൈവർ പറയുന്നു.

ഡിക്കിയിൽ കയറാൻ കൂട്ടാക്കാത്തതിനെത്തുടർന്നാണു കാറിനു പിന്നിൽ കെട്ടിയിട്ടു കൊണ്ടുപോയതെന്നും ഇയാൾ വിശദീകരിക്കുന്നു.

Related posts

Leave a Comment