ഈ ​കി​റ്റ് കി​ടു​വാ​ണ്… മൂന്ന് തുള്ളിയിൽ കഴിച്ചലഹരി എന്തെന്ന് കാട്ടി നൽകും; പൂസായി ഓ​ട്ടോ ഓ​ടി​ക്കു​ന്ന​വ​രെ പൂ​ട്ടാ​ൻ എ​ബോ​ണ്‍ മ​ൾ​ട്ടി ഡ്ര​ഗ് ടെ​സ്റ്റ്

തൃ​ശൂ​ർ: ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കുന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈവർ മാരെ ക​ണ്ടെ​ത്താ​ൻ ഏ​റ്റ​വും പു​തി​യ ഡി​റ്റ​ക്ടിം​ഗ് കി​റ്റു​മാ​യി പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഈ ​കി​റ്റ് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ലു ഡ്രൈ​വ​ർ​മാ​രെ ക​ഞ്ചാ​വും സി​ന്ത​റ്റി​ക് ഡ്ര​ഗും ഉ​പ​യോ​ഗി​ച്ച​ നിലയിൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​വ​രെ അ​റ​സ്റ്റു ചെ​യ്തു. നാ​ലു​പേ​രു​ടെ​യും ലൈ​സ​ൻ​സ് സ​സ്പെ​ൻഡ് ചെ​യ്യു​മെ​ന്ന് ഈ​സ്റ്റ് എ​സ്എ​ച്ച്ഒ ലാ​ൽ​കു​മാ​ർ പ​റ​ഞ്ഞു.

തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സും ഷാ​ഡോ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രി​ൽ പ​ല​രും ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മി​ന്ന​ൽ പ​രി​ശോ​ധ​ന.

ഈ ​കി​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രാ​നാ​ണു പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

ഈ ​കി​റ്റ് കി​ടു​വാ​ണ്…
മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ബ്രീ​ത്ത് അ​ന​ലൈ​സ​റി​ൽ ഉൗ​തി​ക്കു​ന്ന പോ​ലെ​യ​ല്ല എ​ബോ​ണ്‍ മ​ൾ​ട്ടി ഡ്ര​ഗ് ടെ​സ്റ്റ് കി​റ്റ്. ഇ​ത് ഏ​റ്റ​വും ആ​ധു​നി​ക​മാ​യ ടെ​സ്റ്റ് കി​റ്റാ​ണ്.

ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന്, സി​ന്ത​റ്റി​ക് ഡ്ര​ഗു​ക​ൾ തു​ട​ങ്ങി പ​ല​ത​ര​ത്തി​ലു​മു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്നു നി​മി​ഷ​നേ​രംകൊ​ണ്ടു പ​രി​ശോ​ധി​ച്ച​റി​യാം.

ടെ​സ്റ്റിന് വി​ധേ​യ​മാ​ക്കു​ന്ന ആ​ളു​ടെ ഏ​താ​നും തു​ള്ളി മൂ​ത്രം ഈ ​കി​റ്റി​ലെ ടെ​സ്റ്റിം​ഗ് ഉ​പ​ക​ര​ണ​ത്തി​ലൊ​ഴി​ച്ചാ​ൽ ഏ​തെ​ങ്കി​ലും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ഉ​ട​ൻ അ​റി​യാം.

മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ കി​റ്റി​ൽ ചു​വ​ന്ന വ​ര തെ​ളി​യും. ഉ​പ​യോ​ഗി​ച്ച മ​യ​ക്കു​മ​രു​ന്നി​നു നേ​രെ ഒ​ന്നും തെ​ളി​ഞ്ഞി​ല്ലെ​ങ്കി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു എ​ന്നാ​ണ​ർ​ത്ഥം.

സം​ഗ​തി ഇ​ത്തി​രി കോസ്റ്റ്‌ലിയാണ്…
എ​ബോ​ണ്‍ മ​ൾ​ട്ടി ഡ്ര​ഗ് ടെ​സ്റ്റ് കി​റ്റി​നു വി​ല​യി​ത്തി​രി കൂ​ടു​ത​ലാ​ണ്. 25 ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ങ്ങു​ന്ന കി​റ്റി​ന് എ​ണ്ണാ​യി​രം രൂ​പ​യോ​ളം വി​ല വ​രു​ന്നു​ണ്ട്.

എ​ങ്കി​ലും മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗി​ക്കു​ന്ന​വ​രെ പെ​ട്ട​ന്നു ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​മാ​ണെ​ന്ന​തി​നാ​ലും റി​സ​ൾ​ട്ട് കൃ​ത്യ​മാ​ണെ​ന്ന​തു​കൊ​ണ്ടും ഇ​തി​നു സ്വീ​കാ​ര്യ​ത​യേ​റെ​യാ​ണ്.

കേ​ര​ള പോ​ലീ​സ് ഈ ​കി​റ്റ് ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച​തു തൃ​ശൂ​രി​ലാ​ണ്. ഈ ​കി​റ്റ് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന ടെ​സ്റ്റി​ന് അം​ഗീ​കാ​ര​വു​മു​ണ്ട്. സ്വ​കാ​ര്യ​ത സം​ര​ക്ഷി​ച്ചു​കൊ​ണ്ടാ​ണ് ടെ​സ്റ്റ് ന​ട​ത്തു​ക​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

യാ​ത്ര​ക്കാ​ർ ആ​ശ​ങ്ക​യി​ൽ….
ല​ഹ​രി​മ​രു​ന്നു​പ​യോ​ഗി​ച്ച് വ​ണ്ടി​യോ​ടി​ക്കു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രെ അ​റ​സ്റ്റു ചെ​യ്തു​വെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ യാ​ത്ര​ക്കാ​രാ​ണ് ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്ന​ത്.

എ​ന്തു വി​ശ്വ​സി​ച്ചാ​ണു ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റു​ക എ​ന്നു യാ​ത്ര​ക്കാ​ർ ചോ​ദി​ക്കു​ന്നു. മ​ദ്യ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ സി​ന്ത​റ്റി​ക് ഡ്ര​ഗു​ക​ളു​ടെ മ​ണം തി​രി​ച്ച​റി​യാ​നാ​കി​ല്ലെ​ന്ന​തി​നാ​ൽ ഡ്രൈ​വ​ർ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്നു മ​ന​സി​ലാ​ക്കാ​നാ​കി​ല്ല.

ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കി​ട​യി​ലും ബ​സ് അ​ട​ക്ക​മു​ള്ള പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നാ​ണു യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

എ​ല്ലാ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗി​ക്കു​ന്ന​വ​ര​ല്ലെ​ങ്കി​ലും ഏ​താ​നും ചി​ല​രു​ടെ തെ​റ്റാ​യ ശീ​ല​ങ്ങ​ൾ എ​ല്ലാ​വ​രേ​യും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

Related posts

Leave a Comment