ഞ​ങ്ങ​ളെ കൊ​ല്ല​രു​തേ​യെ​ന്ന് നാ​ട്ടു​കാ​ർ; പാ​ത​യോ​ര​ത്ത് 60 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഉ​ണ​ങ്ങി​യ മ​രം ഭീ​ഷ​ണി​യാ​വു​ന്നു

വ​ണ്ടി​ത്താ​വ​ളം: പ​ള്ളി​മൊ​ക്ക് ക​നാ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം ഉ​ണ​ങ്ങി അ​പ​ക​ട​വ​സ്ഥ​യി​ലു​ള്ള വ്യ​ക്ഷം മു​റി​ച്ച് നീ​ക്ക​ണ​മെ​ന്നു യാ​ത്ര​ക്കാ​ർ. കൊ​ടു​വാ​യൂ​ർ- പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യെ​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്.

ഇ​ട​ക്കി​ടെ മ​ര​ശി​ഖ​ര​ങ്ങ​ൾ റോ​ഡി​ൽ പൊ​ട്ടി വീ​ഴാ​റു​ണ്ട്. ഏ​ക​ദേ​ശം 60 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്കം മ​ര​ത്തി​നു​ണ്ടെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.​മ​ര​ത്തി​നു താ​ഴെ​യാ​യി വൈ​ദ്യു​തി ലൈ​നു​ക​ളു​ള്ള​തി​നാ​ൽ മ​രം നി​ലം​പ​തി​ച്ചാ​ൽ അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടാ​വു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്.

Related posts

Leave a Comment