എ​ന്തി​നെ​യോ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ന്ന കാ​ക്ക​ക​ൾ; എ​ല്ലാ​വ​രേ​യും ഓ​ടി​ച്ചു​വി​ട്ട് അ​വ​ശ​യാ​യ വെ​ള്ളി​മൂ​ങ്ങ​യ്ക്ക് സു​ര​ക്ഷ​യൊ​രു​ക്കി വ്യാ​പാ​രി

ത​ത്ത​മം​ഗ​ലം: വ​ഴി​തെ​റ്റി ത​ത്ത​മം​ഗ​ലം ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ​ത്തി​യ വെ​ള്ളി​മൂ​ങ്ങ​യ്ക്ക് പ​ച്ച​ക്ക​റി വ്യാ​പാ​രി ഷാ​ജ​ഹാ​ൻ ര​ക്ഷ​ക​നാ​യി. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​നു പി​റ​കു​വ​ശ​ത്തെ മ​ര​ത്തി​ൽ കാ​ക്ക​ക​ൾ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത് ഷാ​ജ​ഹാ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

മ​ര​ത്തി​ൽ വെ​ള്ളി​മൂ​ങ്ങ​യേ​യും ക​ണ്ടു. മൂ​ങ്ങ​യെ അ​ക്ര​മി​ക്കാ​ൻ തു​നി​ഞ്ഞ കാ​ക്ക​ക​ളെ ഓ​ടി​ച്ചു.​വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ല്ല​ങ്കോ​ട് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​ർ​ആ​ർ​ടി സം​ഘ​വും എ​ത്തി മൂ​ങ്ങ​യെ പി​ടി​കൂ​ടി.

Related posts

Leave a Comment