വയനാട്ടിൽ ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾ അയ്യായിരത്തിലേറെ; ഇ​തി​ൽ 18നും 45​നും മ​ധ്യേ പ്രാ​യ​മു​ള്ള 1102 പേ​ർ

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ വി​വാ​ഹം ക​ഴി​ഞ്ഞ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ സ്ത്രീക ളുടെ എ​ണ്ണം അ​യ്യാ​യി​ര​ത്തി​ന് മു​ക​ളി​ൽ. 2016-17 വ​ർ​ഷം ജി​ല്ല​യി​ലെ അങ്കണവാ​ടി വ​ർ​ക്ക​ർ​മാ​ർ ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ​ത്.

വി​വാ​ഹാ​ന​ന്ത​രം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട യു​വ​തി​ക​ൾ​ക്ക് ജീ​വ​നോ​പാ​ധിക​ൾ ന​ൽ​കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ക്കു​ന്ന അ​തി​ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. ഇ​തി​ൽ 18നും 45​നും മ​ധ്യേ പ്രാ​യ​മു​ള്ള 1102 പേ​ർ നി​ർ​ധ​ന​രാ​യ-​ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രാ​ണെ​ന്നും ക​ണ്ടെ​ത്തി. ഇ​വ​ർ​ക്കാ​യാ​ണ് അ​തി​ജീ​വ​നം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​ന് ശേ​ഷം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട മു​നി​സി​പ്പാ​ലി​റ്റി​ലി​ക​ളി​ലെ​യും അ​തി​ജീ​വ​നം പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ത്ത​വ​രു​ടെയും എ​ണ്ണം 4000ന​ടു​ത്താണ്.

അ​തി​ജീ​വ​നം പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 1102 പേ​രി​ൽ കൂ​ടു​ത​ൽ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലാ​ണ്. ഇ​വി​ടെ 130 പേ​രാ​ണ് വി​വാ​ഹ​ശേ​ഷം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടത്. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്താ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. ഇ​വി​ടെ 112ആ​ണ്. തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തിൽ 99, ത​വി​ഞ്ഞാ​ൽ 87, എ​ട​വ​ക 54, പ​ന​മ​രം 59, ക​ണി​യാ​ന്പ​റ്റ 52, മു​ള്ള​ൻ​കൊ​ല്ലി 20, പു​ൽ​പ്പ​ള്ളി 30, പൂ​താ​ടി 49, പ​ടി​ഞ്ഞാ​റ​ത്ത​റ 21, വെ​ങ്ങ​പ്പ​ള്ളി 28, കോ​ട്ട​ത്ത​റ 39, മു​ട്ടി​ൽ 39, മേ​പ്പാ​ടി 34, മൂ​പ്പൈ​നാ​ട് 24, ത​രി​യോ​ട് 13, പൊ​ഴു​ത​ന 27, വൈ​ത്തി​രി 28, നൂ​ൽ​പ്പു​ഴ 31, മീ​ന​ങ്ങാ​ടി 41, നെന്മേനി 50, അ​ന്പ​ല​വ​യ​ൽ 35 എ​ന്നി​ങ്ങ​നെ​യാ​ണ് 18നും 45​നു​മി​ട​യി​ലുളള ഉപേക്ഷിക്കപ്പെട്ടവരുടെ ക​ണ​ക്ക്.

ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ഗ്രൂ​പ്പു​ക​ൾ പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ രൂ​പീ​ക​രി​ച്ചാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക. തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ ശേ​ഷം വി​വി​ധ തൊ​ഴി​ൽ മാ​ർ​ഗങ്ങ​ൾ​ക്കാ​യി സാ​ന്പ​ത്തി​ക സ​ഹാ​യ​ം ന​ൽ​കും. പ​ദ്ധ​തി​യു​ടെ ജി​ല്ലാതല ഉ​ദ്ഘാ​ട​നം നാ​ളെ ക​ൽ​പ്പ​റ്റ ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷാ​കു​മാ​രി അ​റി​യി​ച്ചു. എം.​ഐ. ഷാ​ന​വാ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു, ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ്, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ഡോ. ​അ​രു​ൾ ആ​ർ.​ബി. കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​സി. രാ​ജ​പ്പ​ൻ, കെ.​പി. സു​നി​ത്ത്, എം. ​അ​ൻ​വ​ർ സാ​ദി​ഖ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts